Latest News
Loading...

ബെവ്കോ വിൽപന ശാലകളും ബാറുകളും നാളെ തുറക്കും. ആപ്പ് വേണ്ട!

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി ബെവ്കോ വിൽപന ശാലകളും ബാറുകളും നാളെ തന്നെ തുടങ്ങും. ബെവ്ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കി. സാമൂഹ്യ അകലം ഉറപ്പുവരുത്തി വിൽപന നടത്താനാണ് തീരുമാനം. പ്രവർത്തന സജ്ജമാകാൻ ദിവസങ്ങളെട്ടുക്കുമെന്ന് ബെവ്ക്യൂ ആപ്പ് അധികൃതർ അറിയിച്ചിരുന്നു. ആപ്പിന്റെ പ്രായോഗിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് തീരുമാനം.

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തുപയോഗിച്ച ബെവ്ക്യൂ ആപ്പാണ് പരിഗണിക്കുന്നത്. എന്നാൽ ആപ്പ് പ്രവർത്തനക്ഷമമാക്കാൻ അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ആപ്പ് തയ്യാറാക്കിയ ഫെയർകോഡ് ടെക്നോളജീസ് അറിയിച്ചിരിക്കുന്നത്. സെർവർ സ്പേസ് ശരിയാക്കണം, പാർസൽ വിതരണത്തിന് തയ്യാറുള്ള ബാറുകളുടെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യണം, സ്റ്റോക്ക് വിവരങ്ങളും ലഭ്യമാകേണ്ടതുണ്ട്. മൊബൈൽ കമ്പനികളുമായി ഒ ടി പി സംബന്ധിച്ച് കരാർ ഉണ്ടാക്കണമെന്നതാണ് മറ്റൊരു കടമ്പ. മാത്രമല്ല കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളിൽ മദ്യ വിൽപ്പനക്ക് അനുമതിയില്ല. അത്തരം പ്രദേശങ്ങളിലെ വിൽപ്പനശാലകളെ ആപ്പിൽ നിന്ന് ഒഴിവാക്കണം തുടങ്ങിയ പ്രായോഗിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കിയത്.

കൊവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26 നാണ് സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ അടച്ചത്. ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി നാളെ മുതൽ മദ്യ വിൽപന പുനരാരംഭിക്കാനാണ് നീക്കം. തിരക്ക് ഒഴിവാക്കാൻ മൊബൈൽ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വിൽപ്പനയ്ക്കാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാല്‍, ആപ്പിന്റെ പ്രായോഗിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് സാമൂഹ്യ അകലം ഉറപ്പുവരുത്തി വിൽപന നടത്താന്‍ തീരുമാനിച്ചത്.

Post a Comment

0 Comments