Latest News
Loading...

സ്മാർട്ട്‌ ഫോണുകളും ടെലിവിഷനും പഠനോപകരണങ്ങളുമായി തീക്കോയി സഹകരണബാങ്ക്

തീക്കോയി :ബാങ്ക് പ്രവർത്തനപരിധിയിലുള്ള എട്ട് സ്കൂളുകൾക്ക് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി ഓൺലൈൻ പഠനത്തിനായുള്ള സ്മാർട്ട്‌ ഫോണുകളും ടെലിവിഷനും പഠനോപകരണങ്ങളുംനൽകി തീക്കോയി സഹകരണബാങ്ക്.

പദ്ധതിയുടെ ഉൽഘാടനം ബാങ്ക് പ്രസിഡന്റ്‌ അഡ്വ. വി ജെ ജോസ് വലിയവീട്ടിൽ നിർവഹിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ ഭരണസമിതി അംഗങ്ങൾ വിവിധ സ്കൂളുകളിലെ മാനേജർമാർ, പ്രഥമാധ്യാപകർ, പി ടി എ പ്രധിനിധികൾ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് മൂന്നുലക്ഷം രൂപ സംഭാവന നൽകിയിട്ടുണ്ട് .കൂടാതെ പലിശ രഹിത റെയിൻ ഗാർഡിംഗ് വായ്പ, പലിശ രഹിത സ്വർണപണയ വായ്പ, മരുന്നുകൾ വീട്ടിൽ എത്തിക്കുന്ന പദ്ധതി, നിർധന കോവിഡ് രോഗികൾക്ക് സൗജന്യ മരുന്നുവിതരണം, ഡോക്ടറുടെ സേവനം സൗജന്യമായി ലഭ്യമാക്കുന്ന ടെലി കൺസൽട്ടിങ് തുടങ്ങിയ പദ്ധതികൾ ഈ കോവിഡ് കാലത്ത് നടപ്പിലാക്കി വരുന്നു.

Post a Comment

0 Comments