Latest News
Loading...

ലക്ഷ്മി എസ് നായര്‍ക്ക് കുന്നോന്നി ബാലഗോകുലത്തിന്‍റെ സ്നേഹാദരം.

കേരളത്തിന്‍റെയും കുന്നോന്നി എന്ന കൊച്ച് ഗ്രാമത്തിന്‍റെയും പേര് ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിയ നാടിന്‍റെ അഭിമാനതാരം ലക്ഷ്മി എസ് നായര്‍ക്ക് കുന്നോന്നി ബാലഗോകുലത്തിന്‍റെ സ്നേഹാദരം. ബാലഗോകുലം പ്രതിനിധികള്‍ നേരിട്ടെത്തി ലക്ഷ്മിയെ ആശംസ അറിയിക്കുകയും മൊമന്‍റോയും പേനയും നല്‍കി ആദരിക്കുകയും ചെയ്തു.

നാസയുടെ സഹകരണത്തോടെ നടത്തുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പരിപാടിയായ ഗ്ലോബ് പ്രോഗ്രാമില്‍ ബ്ലോഗര്‍ ആയി ഇടം നേടിയ ലക്ഷ്മി ഏഷ്യാ പസഫിക് മേഖലയില്‍ നിന്ന് ഈ നേട്ടം കരസ്ഥമാക്കിയ ഏക വിദ്യാര്‍ത്ഥിനിയും തിരഞ്ഞെടുക്കപ്പെട്ടവരിലെ ഏറ്റവും പ്രായം കുറഞ്ഞ 2 പേരില്‍ ഒരാളുമാണ്. 

വിദ്യാര്‍ത്ഥികള്‍ക്കായി സേവാഭാരതി കുന്നോന്നിയുടെ നേതൃത്വത്തിലുള്ള പഠന കിറ്റ് വിതരണവും ലക്ഷ്മിക്ക് ആദ്യ കിറ്റ് കൈമാറി ആരംഭിച്ചു.
കുന്നോന്നി ‍പള്ളിക്കുന്നേല് വിജയകുമാര്‍ ശ്രീജ ദമ്പതികളുടെ മൂത്ത മകളാണ് ലക്ഷ്മി.