Latest News
Loading...

നിരവധി വാഹന മോഷണ കേസ്സിലെ പ്രതികളെ അറസ്റ്റ് ചെയ്തു

ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശിയുടെ ഡിസ്ക്കവർ ബൈക്ക് ഉൾപ്പെടെ നിരവധി ബൈക്കുകൾ മോഷ്ടിച്ച ഈരാറ്റുപേട്ട സ്വദേശികളായ അഫ്‌സൽ (22), ഉബൈദ് (20) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ മാസം ആനിപ്പടി സ്വദേശിയുടെ വീട്ടിൽ നിന്നും ഇൻവർട്ടർ ബാറ്ററി മോഷണം പോയിരുന്നു. തുടർന്ന് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും ചെയ്തു. 

പ്രതികളെ അന്വേഷിച്ച് പോലീസ് പ്രതികളുടെ വീട്ടിൽ എത്തിയതോടെ പ്രതികൾ ഒളിവിൽ പോകുകയും തുടർന്ന് പൊൻകുന്നം, കറുകച്ചാൽ എന്നിവിടങ്ങളിൽ നിന്നും 2 പൾസർ ബൈക്കുകളും ഫാസിനോ സ്കൂട്ടറും പ്രതികൾ മോഷ്ടിക്കുകയും മോഷണ ബൈക്കുകൾ വിൽപ്പന നടത്തുവാനും പ്രതികൾ ശ്രമിച്ചു. എന്നാൽ ബൈക്കുകളും സ്കൂട്ടറുകളും ആരും വാങ്ങാത്തതിനെ തുടർന്ന് പ്രതികൾ ബൈക്കുകളും സ്കൂട്ടറുകളും പലസ്ഥലങ്ങളിലായി ഉപേക്ഷിച്ചു.

 പ്രതികൾ മോഷ്ടിച്ച ബൈക്കുകൾ പോലീസ് കണ്ടെടുത്തു. പ്രതികൾ വിൽപ്പന നടത്തിയ ഇൻവർട്ടർ ബാറ്ററി കാഞ്ഞിരപ്പള്ളിയിലുള്ള ആക്രി കടയിൽ നിന്നും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.    

ഈരാറ്റുപേട്ട പോലീസ് സ്​റ്റേഷൻ ഇൻസ്പെക്ടർ എസ്.എം പ്രദീപ് കുമാറിന്റെ നേത്യത്വത്തിൽ സബ് ഇൻസ്പെക്ടർ വി.ബി.അനസ്, അസിസ്റ്റൻന്റ് സബ് ഇൻസ്പെക്ടർ വിനയരാജ്, അനിൽകുമാർ , സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ ചന്ദ്, ജസ്റ്റിൻ, സിവിൽ പോലീസ് ഓഫീസർ ദിലീപ്, അജിത്ത്, ശരത്ത്, കിരൺ എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Post a Comment

0 Comments