Latest News
Loading...

യുവജനങ്ങൾ ലഹരിവിരുദ്ധ പോരാട്ടത്തിൻ്റെ മുൻനിര പോരാളികളാകണം: മാണി സി കാപ്പൻ

പാലാ: യുവജനങ്ങൾ ലഹരിവിരുദ്ധ പ്രചാരണത്തിൻ്റെ മുൻനിര പോരാളികളായി രംഗത്തുവരണമെന്ന് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു എക്സൈസ് വിമുക്തി മിഷൻ്റെ ആഭിമുഖ്യത്തിൽ പാലാ അൽഫോൻസാ കോളജിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണ വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലഹരി വസ്തുക്കളുടെ ഉപയോഗം കർമ്മശേഷി ഇല്ലാതാക്കും. ഇത് സാമൂഹ്യ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും എം എൽ എ ചൂണ്ടിക്കാട്ടി. ലഹരിക്കെതിരെ എക്സൈസ് വകുപ്പ് നടത്തി വരുന്ന കൂട്ടായ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മാണി സി കാപ്പൻ പറഞ്ഞു.

അൽഫോൻസ കോളജ് പ്രിൻസിപ്പൽ ഡോ സി റെജീനാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ അബു എബ്രാഹം, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ, കോളജ് വൈസ് പ്രിൻസിപ്പൽമാരായ റവ ഡോ ഷാജി ജോൺ, ഡോ സി മിനിമോൾ മാത്യു, ബർസാർ ഫാ ജോസ് ജോസഫ്, എക്സൈസ് ഇൻസ്പെക്ടർ പോൾ കെ വർക്കി, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ഡോ അനൂപാ ബെന്നി, ഡോ സി ജില്ലി ജയിംസ്, എൻ എസ് കോ ഓർഡിനേറ്റർ ഡോ സിമിമോൾ സെബാസ്റ്റ്യൻ, ലഫ്റ്റനൻ്റ് അനു ജോസ്, എക്സൈസ് വിമുക്തി കോ ഓർഡിനേറ്റർ ബെന്നി സെബാസ്റ്റ്യൻ, കാതറീൻ ലിജു തുടങ്ങിയവർ സംസാരിച്ചു.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിനി എൽസാ ജോസ് ബോധവൽക്കരണ ക്ലാസ് നയിച്ചു. അൽഫോൻസാ കോളജ് കെമിസ്ട്രി അസോസിയേഷൻ, നാഷണൽ സർവ്വീസ് സ്കീം, എൻ സി സി, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ, വിമുക്തി ഡി അഡിക്ഷൻ സെൻ്റർ എന്നിവയുടെ സഹകരണത്തോടെയാണ് വെബിനാർ സംഘടിപ്പിച്ചത്. 300 ൽ പരം ആളുകൾ വെബിനാറിൽ പങ്കെടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.




Post a Comment

0 Comments