Latest News
Loading...

സ്കൂൾ പ്രവേശനോത്സവവും സ്നേഹ സമ്മാന വിതരണവും

അമ്പാറനിരപ്പേൽ : ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ജൂൺ ഒന്നിന് മഴയുടെ കൈയും പിടിച്ച് പുതിയ അധ്യയനവർഷം തുടക്കം കുറിച്ചു. അമ്പാറനിരപ്പേൽ സെന്റ് ജോൺസ് എൽ പി സ്കൂളിലെ പുതിയ അധ്യയനവർഷത്തെ പ്രവേശനോത്സവം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഏറെ ആസ്വാദ്യകരമായി സംഘടിപ്പിക്കപ്പെട്ടു.

    റവ.ഫാ. ജോസഫ് മുണ്ടയ്ക്കലച്ചന്റെ അധ്യക്ഷതയിൽ ആരംഭിച്ച പ്രവേശനോത്സവ പരിപാടികൾ തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിജി ജോർജ് ഉദ്ഘാടനം ചെയ്തു. തിടനാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഷെറിൻ ജോസഫ് , വാർഡ് മെമ്പർമാരായ ശ്രീമതി പ്രിയ ഷിജു, ശ്രീമതി ഓമന രമേശ്, ശ്രീ സ്കറിയ പൊട്ടനാനിയിൽ, പി.റ്റി.എ പ്രസിഡന്റ് സന്തോഷ് പ്ലാത്തോട്ടത്തിൽ, ഹെഡ്മിസ്ട്രസ് സി. മേരി സെബാസ്‌റ്റ്യൻ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു.

         തുടർന്ന് കുഞ്ഞു കുരുന്നുകളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഓൺലൈനായി അവതരിപ്പിക്കപ്പെട്ടു. അധ്യാപകരുടെയും പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനനോ പകരണങ്ങളും മധുര പലഹാരങ്ങളുമടങ്ങിയ കിറ്റ് സ്നേഹ സമ്മാനമായി നൽകി.

Post a Comment

0 Comments