Latest News
Loading...

കോവിഡ് ദുരിതത്തിൽ പെട്ടവർക്ക് അരിവിതരണം നടത്തി AIYF

ഈരാറ്റുപേട്ട : പൂഞ്ഞാർ പഞ്ചായത്തിൽ AIYF യൂണിറ്റ് പ്രവർത്തകർ അരി വിതരണം സംഘടിപ്പിച്ചു. 10,11, 12 വാർഡുകളിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് 10 കിലോ വീതം അരി വിതരണം നടത്തി.

മാളികയിൽ ചേർന്ന യോഗത്തിൽ K. P അരുൺ അദ്ധ്യക്ഷതവഹിച്ചു. പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൽഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് മെമ്പർ മിനി സാവിയോ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ജി ശേഖരൻ, അഡ്വ. ഷാജൻ കുന്നത്ത്, വി.വി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ഈ പ്രവർത്തനങ്ങൾക്ക് സി.പി ശശി, മണിക്കുട്ടൻ, രാജു കൊഴുവൻമാക്കൽ, ഷിൻ്റോ കുര്യൻ, മധു മോഹൻ, കെ.ആർ രഞ്ചു എന്നീ സഖാക്കൾ നേതൃത്വം നൽകി. യോഗത്തിന് ബാബു സ്വാഗതവും മണിക്കുട്ടൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments