Latest News
Loading...

പരിധിയില്ലാത്ത ദൂരങ്ങള്‍ താണ്ടി എ ഐ വൈ എഫിന്റെ സേവനം

മുന്‍സിപ്പാലിറ്റി പരിധിയിലുള്ളവര്‍ക്ക് മാത്രമല്ല, ദൂരദേശങ്ങളില്‍ ഉ്ളളവര്‍ക്ക്‌പോലും ആശ്വാസമാവുകയാണ് ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ ഹെല്‍പ് ഡെസ്‌കുകള്‍. ഹൈദരാബാദില്‍ നിന്നും നാട്ടിലെത്തുകയും സ്വദേശമായ വാഗമണ്ണിലേയ്ക്ക് പോകാന്‍ വാഹനവും സാമ്പത്തികവും ഇല്ലാതെ വിഷമിക്കുകയും ചെയ്തയാളെ വാഗമണ്ണിലെത്തിച്ചാണ് എഐവൈഎഫ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തകര്‍ മാതൃക കാട്ടിയത്. 

54-കാരനായ സെല്‍വരാജ് ഹൈദരാബാദില്‍ വര്‍ഷങ്ങളായി ജോലി ചെയ് വരിയായിരുന്നു. കൊറോണ മൂലം ജോലി ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് തിരികെ എത്തിയ സെല്‍വരാജ്  കോട്ടയം വരെ ട്രെയിനിലാണ് എത്തിയത്. തുടര്‍ന്ന് യാത്ര ചെയ്യാന്‍ സാമ്പത്തികക്കുറവും വാഹനങ്ങള്‍ ഇല്ലാത്തതിനാലും, കല്‍നടയായി യാത്ര തുടരുകയായിരുന്നു. ഈരാറ്റുപേട്ടയിലെത്തിയ ശെല്‍വരാജ് എ ഐ വൈ എഫ് ഹെല്പ് ഡെസ്‌കില്‍ സഹായം അഭ്യര്‍ത്ഥിച്ചു. ഹെല്പ് ഡെസ്‌കില്‍ നിന്നും വാഗമണ്ണിലെ പ്രവര്‍ത്തകരുമായി അന്വേഷിച്ച് സ്ത്യമാണെന്ന് ബോധ്യപ്പെട്ടതോടെ സഹായം നല്കാന്‍ സംഘടന തയാറാകുകയായിരുന്നു. 

സെല്‍വരാജിനെ സഹായിക്കുന്നതിനുവേണ്ടിയുള്ള ആലോചനയ്ക്കിടയില്‍ അദ്ദേഹത്തെ വാഗമണ്ണിലെത്തിക്കാന്‍ താന്‍തന്നെ പോകാമെന്ന്  എ ഐ വൈ എഫ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്  ബഷീര്‍ (ബഷി)  തീരുമാനിക്കുകയായിരുന്നു. കോവിഡ് കാലത്ത് മറ്റുള്ളവരെ അകറ്റി നിര്‍ത്താന്‍ എല്ലാവരും ശ്രമിക്കുന്ന കാലത്താണ് ബൈക്കില്‍ ബഷീര്‍ സെല്‍വരാജിനെ വാഗമണ്ണിലെത്തിച്ചത്.

Post a Comment

0 Comments