Latest News
Loading...

പെട്രോൾ വിലവർദ്ധനവിനെതിരെ തൊഴിലാളികളുടെ പ്രധിഷേധം.

പാലാ. കോവിഡ് ദുരിതത്തിൽ ജീവിതം ദുസ്സഹമായ സാഹചര്യത്തിൽ ജനങ്ങളുടെ മേൽ അധിക ഭാരം അടിച്ചേൽപ്പിച്ചുകൊണ്ട് കേന്ദ്ര ഗവണ്മെന്റ് പെട്രോൾ വില അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ചു എ ഐ റ്റി യു സി യുടെ നേതൃത്വത്തിൽ പാലായിൽ പെട്രോൾ പാമ്പുകൾക്ക് മുമ്പിൽ ധർണ്ണ നടത്തി. 

വിവിധ ഇടങ്ങളിൽ നടന്ന ധർണ്ണ എ ഐ റ്റി യു സി ജില്ല വൈസ് പ്രസിഡന്റ് ബാബു കെ ജോർജ്, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ സണ്ണി ഡേവിഡ്, എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, കിസ്സാൻ സഭ ജില്ല പ്രസിഡന്റ് അഡ്വ തോമസ് വി റ്റി, നിർമ്മാണ തൊഴിലാളി യൂണിയൻ മണ്ഡലം പ്രസിഡന്റ് അഡ്വ പി ആർ തങ്കച്ചൻ എന്നിവർ ഉദ്‌ഘാടനം ചെയ്യ്തു. 

ധർണ്ണകൾക്ക് പി കെ രവികുമാർ, ബേബി പി ആർ, എം റ്റി സജി, കെ ബി അജേഷ്, ഒ ജെ ബിനോയ്‌, പി കെ സോജി, ഒ ജെ ജോസ്,റ്റി ജി ബാബു, അനീഷ് എസ് നായർ എന്നിവർ നേതൃത്വം നൽകി.  


Post a Comment

0 Comments