Latest News
Loading...

പ്രകൃതിയുടെ ഘടന തെറ്റിക്കുന്ന ഏക ജിവി മനുഷ്യനാണെന്ന് Adv.സെബാസ്റ്റ്യൻ കുളത്തുങ്കൽ

പ്രകൃതിയുടെ ഘടന തെറ്റിക്കുന്ന ഏക ജിവി മനുഷ്യനാണെന്ന്Adv.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA പറഞ്ഞു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ നശിപ്പിക്കുന്ന പ്രവണതകൾക്ക് മാറ്റം വരുത്തണമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൻ പറഞ്ഞു.

നമ്മുടെ പൂർവ്വികർ പ്രകൃതിയുമായി ഇണങ്ങിയാണ് ജിവിച്ചിരുന്നതെങ്കിലും ഇപ്പോൾ ആ രീതിക്ക് മാറ്റം വന്നുവെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA പറഞ്ഞു. പ്രകൃതിയിൽ ക്രമ വിരുദ്ധമായ ഇടപെടൽ നടക്കുന്നതിൻ്റെ ഫലമാണ് ഇപ്പൊഴത്തെ പ്രകൃതിദുരന്തങ്ങളുടെ കാരണം. വികസന പ്രവർത്തനങ്ങളും പുരോഗതിയുമെല്ലാം അനിവാര്യമാണെങ്കിലും നിയന്ത്രണങ്ങൾ പാലിച്ചുള്ളതാകണമെന്നും MLA പറഞ്ഞു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി.കുര്യൻ നെല്ല്വേലി, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഈ രാറ്റുപേട്ട നഗരസഭാ ചെയ്യർ പേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ ,വൈസ് ചെയ്യർ മാൻ മുഹമ്മദ് ഇല്യാസ്, BDO , ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്തങ്കണത്തിൽ സെബാസ്റ്റൻ കുളത്തുങ്കൽ MLA വൃക്ഷ തൈയും നട്ടു.

Post a Comment

0 Comments