Latest News
Loading...

ഓട്ടോറിക്ഷ മറിഞ്ഞ് തെക്കേക്കര പഞ്ചായത്ത് അംഗങ്ങൾക്ക് പരിക്ക്

പൂഞ്ഞാർ പെരിങ്ങുളം റൂട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് തെക്കേക്കര പഞ്ചായത്തിലെ 2 വനിത മെംബർമാർക്കും ഒരു ആരോഗ്യപ്രവർത്തകയ്ക്കും പരിക്കേറ്റു. അടിവാരം വാർഡ് അംഗം മേരി തോമസ്, പയ്യാനിത്തോട്ടം വാർഡ് അംഗം സജി സിബി എന്നിവർക്കാണ് പരിക്കേറ്റത്.

പെരിങ്ങുളം റോഡിൽ കലേക്കുളത്തിന് സമീപമുള്ള റോഡിലെ വളവി ലായിരുന്നു അപകടം. വളവ് തിരിയുന്നതിനിടെ ഓട്ടോറിക്ഷ മറിയുകയായിരുന്നു എന്നാണ് വിവരം. അപകടത്തിൽ കൈയ്ക്ക് സാരമായി പരിക്കേറ്റ സജി സിബിയെ കൂത്താട്ടുകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടിവാരം വാർഡ് അംഗം മേരിയ്ക്കും ആരോഗ്യപ്രവർത്തകയായ ദീപയ്ക്കും ചെറിയ പരിക്കുണ്ട്. ഉച്ചതിരിഞ്ഞാണ് അപകടമുണ്ടായത്.

Post a Comment

0 Comments