Latest News
Loading...

തിടനാട് ഗ്രാമപഞ്ചായത്തോഫീസിന് മുൻപിൽ വീണ്ടും അപകടം

തിടനാട് ഗ്രാമപഞ്ചായത്തോഫീസിന് മുൻപിൽ അപകടങ്ങൾ പതിവായി.  നിയന്ത്രണം വിട്ട് കാർ ഓടയിലേക്ക് ഇടിച്ച് കയറി. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇറക്കവും വളവും ഉള്ള ഇവിടെ അപായ സൂചന ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

ഗ്രാമ പഞ്ചായത്തോഫിന് മുൻഭാഗമാണ് അപകട കേന്ദ്രമായി മാറിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മൂന്നാമത്തെ വാഹനാപകടമാണ് ഈ ഭാഗത്ത് ഇന്നുണ്ടായത്. ഈരാറ്റുപേട്ട ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. 

നേരിയ വളവോടു കൂടിയ ഇറക്കമാണ് പഞ്ചായത്തോഫീസിന് മുൻഭാഗത്തുള്ളത്. ഓടയുണ്ടെങ്കിലും ഈ ഭാഗത്ത് വെള്ളം റോഡിലൂടെയാണ് ഒഴുകുന്നതെന്ന് നാട്ടുകാർ പറയുന്നു. ഈ ഭാഗത് റോഡ് നിർമ്മാണത്തിൽ അപാകതയുണ്ടെന്നും അക്ഷേപമുയരുന്നുണ്ട്.

ഇറക്കമിറങ്ങി വരുന്ന വാഹനം നിയന്ത്രണം വിട്ട് ഓടയിലേക്ക് വീഴുകയാണ് പതിവ്. ഇന്ന് രാവിലെ 9 മണിയോടെയാണ് ഭരണങ്ങാനം സ്വദേശികൾ സഞ്ചരിച്ചിരുന വാഹനം അപക്കടത്തിൽ പെട്ടത്. കൈവരി ഇടിച്ച് തകർത്ത് കാർ ഓടയിലേക്ക് വിഴുകയായിരുന്നു. 

തിരക്കേറിയ റൂട്ടായിട്ടും ഇവിടെ അപകടസൂചന ബോർഡുകൾ ഒന്നും തന്നെയില്ല. അപകടരഹിതയാത്രക്ക് ആവശ്യമായ സുരക്ഷാ നടപടികൾ എടുക്കാൻ ബന്ധപെട്ട അധിക തർ തയ്യാറാവണമെന്നാണ് ആവശ്യമുയരുന്നത്.

Post a Comment

0 Comments