Latest News
Loading...

വൈറലായി മാർത്താണ്ഡം മേൽപ്പാലത്തിലെ കാറപകടം.

 സാമൂഹികമാധ്യമങ്ങളിൽ വൈറലായി മാർത്താണ്ഡം മേൽപ്പാലത്തിലെ കാറപകടം. അമിതവേഗത്തിൽ വന്ന കാറ് നിയന്ത്രണംതെറ്റി മറിയുന്ന ദൃശ്യം ഭയാനകമായ കാഴ്ചയായി. തിങ്കളാഴ്ച വൈകുന്നേരമാണ് മാർത്താണ്ഡം മേൽപ്പാലത്തിൽ കാറപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന കൈക്കുഞ്ഞ്‌ ഉൾപ്പെടെ മൂന്നുപേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Multiple click for playing


വേർക്കിളമ്പി സ്വദേശി അനിൽകുമാർ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. സഹോദരി അജിതയും, മകളുമാണ് ഒപ്പമുണ്ടായിരുന്നത്. വീട്ടിൽനിന്ന് അതങ്കോട്ടിലേക്ക് പോകുമ്പോൾ മുന്നിൽ പോയ വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം.വാഹനത്തെ മറികടക്കുന്നതിനുള്ളിൽ അപ്രതീക്ഷിതമായി എതിരേ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിക്കവേയാണ് കാറ് നിയന്ത്രണം വിട്ടത്.അനിൽകുമാർ ഓടിച്ച കാറ് മറികടന്ന വാഹനത്തിലുള്ളവർ എടുത്ത വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

Post a Comment

0 Comments