Latest News
Loading...

ചെമ്മലമറ്റത്ത് അപകടത്തില്‍പെട്ടത് തമ്പലക്കാട് സ്വദേശികള്‍


ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡില്‍ ചെമ്മലമറ്റത്തിന് സമീപം ബൈക്ക് ഓമ്‌നി വാനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 2 യുവാക്കള്‍ക്ക് ഗുരുതര പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 7 മണിയോടെയായിരുന്നു അപകടം. ചെമ്മലമറ്റത്തിനും പിണ്ണാക്കനാടനും ഇടയില്‍ വാരിയാനിക്കാടിന് തിരിയുന്ന ജംഗ്ഷനിലാണ് അപകടമുണ്ടായത്. 

കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഈരാറ്റുപേട്ടയിലേയ്ക്ക് വരികയായിരുന്ന ബൈക്കിലെത്തിയവര്‍. റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാന്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് വാനിന്റെ മുന്‍ വാതിലില്‍ ഇടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്നവര്‍ റോഡില്‍ തെറിച്ചുവീണു. കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മറ്റൊരാളെ പിന്നീട് ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. 

തിടനാട് പോലീസും സ്ഥലത്തത്തിയിരുന്നു. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി റോഡില്‍ പരന്ന രക്തക്കറ കഴുകിനീക്കി.

Post a Comment

0 Comments