Latest News
Loading...

മേലമ്പാറയിൽ അപകടത്തിൽ യുവാവിന് പരിക്ക്


ഈരാറ്റുപേട്ട പാലാ റോഡിൽ മേലമ്പാറ ദീപ്തി ജംഗ്ഷന് സമീപം ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.

ഈരാറ്റുപേട്ട ഭാഗത്തുനിന്നും എത്തിയ ടിപ്പർലോറി വലതുവശത്തെ ഇടവഴിയിലേക്ക് തിരിയുന്നതിനിടെ പിന്നാലെയെത്തിയ ബൈക്ക് ടിപ്പർലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. 

 ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്നും വാഹനത്തിൽ തൂക്കിയ നിലയിലായിരുന്നുവെന്നും സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. ബൈക്കിന്റെ മുൻവശവും അപകടത്തിൽ തകർന്നു . 

ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മുഖത്തിനും കൈക്കും പരിക്കുണ്ട്.

Post a Comment

0 Comments