Latest News
Loading...

എംജി സർവകലാശാല വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണം: ABVP


എംജി സർവ്വകലാശാലയിലെ അവസാന വർഷ വിദ്യാർത്ഥികളുടെ പരീക്ഷകൾ ജൂൺ 15 മുതൽ ഓഫ്‌ലൈൻ ആയി നടത്തുവാൻ തീരുമാനിച്ചതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികൾ ആശങ്കകൾ അറിയിച്ചിരുന്നു . ലോകത്തെയാകമാനം ഭീതിയിലാഴ്ത്തിയ കോവിഡ് 19 എന്ന മഹാമാരിയുടെ രണ്ടാം തരംഗം നമ്മുടെ സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗവ്യാപനത്തിനെതിരെ പ്രതിരോധ സജ്ജമായി കേരള ജനത ഒന്നടങ്കം ലോക്ക്ഡൌണിനോട് സഹകരിച്ചു പോയിക്കൊണ്ടിരിക്കുകയാണ് .

 ഇത്തരത്തിൽ ഓഫ്ലൈൻ പരീക്ഷകൾ നടത്തുന്നത്തിലൂടെ സർവ്വകലാശാല അധികൃതർ രോഗ വ്യാപനത്തിന് വഴിയൊരുക്കുകയാണ് ചെയ്യുന്നത് . പല പ്രദേശങ്ങളും ഇന്നും കണ്ടെൻമെന്റ് സോണുകളാണ് . രോഗ ബാധിതരും , രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടതുമായ നിരവധി വിദ്യാർത്ഥികളുണ്ട് . കൂടാതെ പൊതു ഗതാഗതവും പുനസ്ഥാപിതമായിട്ടില്ല . ഇത്തരമൊരു പ്രതികൂല സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ആശങ്കകൾ കണക്കിലെടുത്തുകൊണ്ട് സർവ്വകലാശാലയിലെ അവസാന വർഷ പരീക്ഷകൾ ഓൺലൈൻ ആയി നടത്തുവാൻ സർവ്വകലാശാല അധികൃതർ തയ്യാറാവണമെന്ന് എബിവിപി ആവശ്യപ്പെടുന്നു.

ഇത്തരമൊരു പ്രതികൂല സാഹചര്യത്തിൽ
വിദ്യാർത്ഥികളുടെ ആശങ്കകൾ കണക്കിലെടുത്തുക്കൊണ്ട്
സർവകലാശാല അവസാന വർഷ പരീക്ഷകൾ ഓൺലൈനായോ/
സാവകാശം കൊടുത്തുക്കൊണ്ട് നടത്തുവാനോസർവകലാശാല അധികൃതർ തയ്യാറാകണം എന്ന് വൈസ് ചാൻസലറോട് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. മിഥുൻ ആവശ്യപ്പെട്ടു.

Post a Comment

0 Comments