Latest News
Loading...

പാലാ നഗരസഭയുടെ കുളികടവുകൾ കാടു കയറിയും, വൃത്തിഹീനമായും നശിക്കുന്ന അവസ്ഥ പരിഹരിക്കണമെന്നു ആം ആദ്മി

പാലാ. നഗരസഭയുടെ പരിധിയിലുള്ള പല കുളികടവുകളും കാടു കയറിയും, വൃത്തിഹീനമായും നശിക്കുന്ന അവസ്ഥ പരിഹരിക്കണമെന്നു ആം ആദ്മി പാര്‍ട്ടി ആവശൃപ്പെട്ടു. ഒരു കാലത്തു മറ്റ് നഗരസഭകള്‍ക്കു മാതൃകയായിരുന്ന പാലായിലെ ശൗചാലയങ്ങളും, കുളികടവുകളും ഏവര്‍ക്കും സൗജനൃമായ് ഉപയോഗിക്കുവാന്‍ കഴിഞ്ഞിരുന്നതാണ്.


1957 മെയ്ദിനത്തില്‍ ഉല്‍ഘാടനം ചെയ്ത കടവ് ആണ് മാര്‍ക്കറ്റ് കടവ്. കക്കുസ്സും, ലോറി എത്തുന്ന വഴിയും ഈ കടവ് വരെ ഉണ്ടായിരുന്നതാണ്. 1957 ല്‍ സ്ഥാപിച്ച ആ ശിലാഫലകം ഇന്നും ഇവിടെ ഉണ്ട്‌.
1 ഉം,2 ഉം കാരൃങ്ങള്‍ നടത്തി ഒഴുകുന്ന നല്ല തെളിനീരില്‍ മുങ്ങി കുളിച്ചു കേറിയതു ഓര്‍മ്മകളായി മാറുകയാണ്.

പീടിയേക്കല്‍കടവ്, തോണികടവ്, പാലാ പാലം കടവ്, വടയാറ്റ് കടവ്, മണ്ണില്‍ കടവ്, കൊട്ടുകപ്പള്ളി, ബസ്സ്സ്റ്റാന്റ് കടവ്, ഗവ.ആശൂപത്രി കടവ് എന്നിങ്ങനെ നിരവധികടവുകള്‍ പാലായിലെ ജനങ്ങളുടെ സ്വപ്ന കടവുകളായി മാറുകയാണ്.
മഴക്കാല പൂര്‍വ്വ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വര്‍ഷതോറും വലിയ തുക ചെലവഴിച്ചിട്ടും 
കടവുകള്‍ എല്ലാം കാട് കയറി മാലിനൃകൂമ്പാരമാകുകയാണ്.


ശൗചാലയങ്ങൾ പലതും നശിച്ചു കിടക്കുന്നതിനാല്‍ മലമൂത്ര വിസര്‍ജനം ചെയ്യുന്നതിനുള്ള ഒരു മറയായി കാടു കയറിയ കടവുകളെ ഉപയോഗിക്കുന്നുണ്ടു.
വിവിധ കടവുകളിലെ കാടു വെട്ടി തെളിക്കുന്നതിനും, ശോചൃാവസ്ഥയിലുള്ള കക്കുസ്സുകള്‍ പുനർ നിര്‍മ്മിക്കുന്നതിനും ആവശൃമായ നടപടികള്‍ സ്വീകരിക്കണമെന്നു കോഡിനേറ്റര്‍ ജയേഷ് ജോര്‍ജ്, സെക്രട്ടറി ജോയി കളരിക്കല്‍ എന്നിവര്‍ ആവശൃപ്പെട്ടു.

Post a Comment

0 Comments