Latest News
Loading...

9 പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു


പാലാ: തലപ്പലം, മീനച്ചിൽ പഞ്ചായത്തുകളെക്കൂടി ഉൾപ്പെടുത്തി രാമപുരം കുടിവെള്ള പദ്ധതി വിപുലീകരിക്കാൻ ധാരണയായതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഇതോടെ എട്ടു പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്ന് എം എൽ എ ചൂണ്ടിക്കാട്ടി. ഈ പദ്ധതിയിൽ നേരത്തെ മേലുകാവ്, കടനാട്, രാമപുരം, കരൂർ, ഭരണങ്ങാനം, മൂന്നിലവ് പഞ്ചായത്തുകളായിരുന്നു ഉണ്ടായിരുന്നത്. കരിമ്പുകയം പദ്ധതിയിൽ എലിക്കുളം പഞ്ചായത്തിനെ ഉൾപ്പെടുത്താനും തീരുമാനമായി.

ഇതിൻ്റെ ഭാഗമായി ഇതേക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പദ്ധതിയിൽ ഉൾപ്പെട്ട ജനപ്രതിനിധികളുടെ യോഗം
14/06/2021 രാവിലെ 11ന് ഭരണങ്ങാനം പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ എം എൽ എ വിളിച്ചിട്ടുണ്ട്. ജലവിഭവ ചീഫ് എഞ്ചിനീയർ ഉൾപ്പെടെയുള്ളവർ ഓൺലൈനായി ചർച്ചയിൽ പങ്കെടുക്കും. ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചിട്ടുള്ളതെന്ന് മാണി സി കാപ്പൻ അറിയിച്ചു. 

മുടങ്ങിക്കിടന്നിരുന്ന നീലൂർ കുടിവെള്ള പദ്ധതിയാണ് രാമപുരം കുടിവെള്ള പദ്ധതിയായി പുനരാവിഷ്ക്കരിച്ചത്. പദ്ധതിയിൽ ഉൾപ്പെട്ട പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും വെള്ളം എത്തിക്കത്തക്കവിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേന്ദ്ര സഹായത്തോടെ 150 കോടിയോളം രൂപ ചെലവൊഴിച്ചാണ് പദ്ധതി പൂർത്തീകരിക്കുന്നത്. 16 ന് ചേരുന്ന സബ്ജറ്റ് കമ്മിറ്റിയിൽ അന്തിമ രൂപരേഖ തയ്യാറാക്കും. രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷൃമിടുന്നത്.

Post a Comment

0 Comments