Latest News
Loading...

ബെവ്കോ ഇന്നലെ വിറ്റത് 52 കോടിയുടെ മദ്യം


ലോക്ഡൗണ്‍ ഇളവിനെത്തുടർന്നു മദ്യശാലകൾ തുറന്ന ഇന്നലെ റെക്കോർഡ് കച്ചവടം.

ബവ്റിജസ്ഷോപ്പുകളിലൂടെ വിറ്റത് 52 കോടിരൂപയുടെ മദ്യം. സാധാരണ 49 കോടിരൂപയുടെ മദ്യമാണ് ശരാശരി വിൽക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി (ടിപിആർ) 20 ശതമാനത്തിൽ കൂടുതലുള്ള സ്ഥലങ്ങളിലെ 40 ഷോപ്പുകൾ തുറന്നില്ല. ആകെ 265 ഷോപ്പുകളാണ് കോർപറേഷനുള്ളത്

പാലക്കാട് തേങ്കുറിശിയിലെ ഷോപ്പിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത് – 69 ലക്ഷം. തമിഴ്നാടുമായി ചേർന്നുകിടക്കുന്ന സ്ഥലമായതിനാലാണ് കച്ചവടം കൂടിയതെന്നു ബെവ്കോ അധികൃതർ പറഞ്ഞു.

തിരുവനന്തപുരം പവർഹൗസ് റോഡിലെ ഷോപ്പാണ് കച്ചവടത്തിൽ രണ്ടാം സ്ഥാനത്തെത്തിയത്. 66 ലക്ഷം. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട – 65 ലക്ഷം.കണ്‍സ്യൂമർഫെഡ് മദ്യശാലകളിലും റെക്കോർഡ് കച്ചവടമായിരുന്നു. 8 കോടി രൂപയുടെ മദ്യമാണ് ഇന്നലെ വിറ്റത്. സാധാരണ 6–7 കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്. 39 ഷോപ്പുകളിൽ 3 ഷോപ്പുകൾ കോവിഡ് പ്രോട്ടോകോൾ കാരണം തുറന്നില്ല.

വിൽപ്പനയിൽ മുന്നിൽ ആലപ്പുഴയിലെ ഷോപ്പാണ്. 43.27 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് – 40.1 ലക്ഷം. മൂന്നാം സ്ഥാനത്ത് കൊയിലാണ്ടി – 40 ലക്ഷം.

കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ ശക്തമായ നിർദേശം നൽകിയിട്ടുണ്ടെന്നു ബവ്കോ എംഡി യോഗേഷ് ഗുപ്ത ഐപിഎസ് പറഞ്ഞു.

ഷോപ്പുകളിൽ ജീവനക്കാർ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കുലറും പുറത്തിറക്കി.

Post a Comment

0 Comments