Latest News
Loading...

ഹിന്ദു ഐക്യവേദി 5000 നോട്ടുബുക്കുകൾ വിതരണം ചെയ്യും.

കോട്ടയം :ഹിന്ദു ഐക്യവേദി 27 നു നടത്തുന്ന പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ പാവപ്പെട്ട കുട്ടികൾക്ക് ഹിന്ദു ഐക്യവേദി 5000 നോട്ടുബുക്കുകൾ വിതരണം ചെയ്യും. ഇതിൻ്റെ ഭാഗമായി കോട്ടയം താലൂക്കിലെ വിതരണോൽഘാടനം അയ്മനത്തു നടന്നു. ഹിന്ദു ഐക്യവേദി താലൂക്ക് സമിതിയുടെയും അയ്മനം പഞ്ചായത്തു സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന ഉത്ഘാടനം അയ്മനം ഗ്രാമ പഞ്ചായത്ത് അരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേർസൺ ദേവകി ടീച്ചർ, പഞ്ചായത്തംഗങ്ങളായ പ്രമോദ്, അനുമോൾ, പ്രസന്നകുമാരി, സുനിത എന്നിവർ ചേർന്നു നിർവ്വഹിച്ചു. ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി കുമ്മനം കൃഷ്ണകുമാർ, വർക്കിംഗ് പ്രസിഡണ്ട് സതീശൻ, അയ്മനം പഞ്ചായത്തു സമിതി ജനറൽ സെക്രട്ടറി കൃഷ്ണൻകുട്ടി ,സമിതി അംഗം ഓമനക്കുട്ടൻ , ആർപ്പൂക്കര പഞ്ചായത്തു സമിതി ജനറൽ സെക്രട്ടറി ജ്യോതികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments