Latest News
Loading...

500 ലിറ്ററോളം കോടയും , ആധുനിക ചാരായ നിർമ്മാണ സാമഗ്രികളും പിടികൂടി

 ചങ്ങനാശ്ശേരി എക്സൈസ് ഇൻസ്പെക്ടർ അൽഫോൺസ് ജേക്കബിൻ്റെ നേത്യത്വത്തിൽ പറാൽ മേഖലയിൽ നടത്തിയ റെയ്ഡിൽ ചാരായം നിർമ്മിക്കാനായി തയ്യാറാക്കിയ 500 ലിറ്ററോളം കോടയും , ആധുനിക ചാരായ നിർമ്മാണ സാമഗ്രികളും പിടികൂടി. പറാൽ - ചേരിക്കൽ തോട്ടിൽ നിന്നു മാണ് ഇത്രയിധികം കോട പിടികൂടാൻ കഴിഞ്ഞത്. 

തോട്ടിൽ ആഫ്രിക്കൻ പോളകൾക്കിടയിൽ പ്ലാസ്റ്റിക്
 കയറിൽ കെട്ടി കന്നാസുകളിലാണ് കോട സൂക്ഷിച്ചിരുന്നത്.വാഹന സൗകര്യം തീരയില്ലാത്ത ഈ മേഖലയിൽ മോട്ടോർ തറകൾ കേന്ദ്രീകരിച്ച് വ്യാപകമായ ചാരായ നിർമ്മാണം നടക്കുന്നതായി പരാതി ഉണ്ടായിരുന്നു. വാഹനം എത്തുന്ന സ്ഥലത്ത് നിന്നും 2 KM ദൂരത്തിൽ തോട്ടിൽ കരയിലെ ബണ്ടിലൂടെ നടന്നാണ് കോട സൂക്ഷിച്ച സ്ഥലത്ത് എത്തിയത്.

പാമ്പിൻ്റെ ശല്യം കൂടുതലായതിനാൽ മറ്റുള്ളവർക്ക് ഇവിടെ വരാൻ ഭയമായതിനാൽ വാറ്റുകാർ ഈ സൗകര്യം ഉപയോഗപ്പെടുത്തുകയായിരുന്നു. രാവിലെ തുടങ്ങിയ റെയ്ഡ് വളരെ വൈകിയാണ് അവസാനിച്ചത്. ഇവിടെ ഉണ്ടാക്കിയിരുന്ന ചാരായം വള്ളങ്ങളിൽ കടത്തികൊണ്ട് വന്ന് അയൽ ജില്ല ഉൾപ്പെടെ വിവിധ മേഖലകളിൽ ഉയർന്ന വിലയ്ക്ക് വിൽപന നടത്തി വരികയായിരുന്നു.
 കണ്ടെടുത്ത തൊണ്ടി വകകൾ വലിയ മുളയിൽ കെട്ടി സാഹസികമായി ബണ്ടിലൂടെ മണിക്കൂറുകൾ നടന്നാണ് കരയ്ക്ക് എത്തിച്ചത്. 

        കോട സുക്ഷിച്ചവരേയും ചാരായം നിർമ്മിച്ചരെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ ഇവർ അറസ്റ്റിലാകുമെന്നും എക്സ്സൈസ് അറിയിച്ചു.


 ചങ്ങനാശ്ശേരി റേഞ്ചിൻ്റെ പരിധിയിൽ വ്യാപക രീതിയിൽ ചാരായ നിർമ്മാണവും വിതരണവും നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡുകളിൽ ഇവിടെ നിന്നും 400 ലിറ്റർ കോട കണ്ടെത്തിയിരുന്നു. 

വരുംം ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുന്നതിന് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

  എക്സൈസ് ഇൻസ്പെക്ടർ അൽഫോൺസ് ജേക്കബ് ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ
M നൗഷാദ്, ആൻ്റെണി മാത്യൂ.സിവിൽ എക്സൈസ് ഓഫീസർമാരായ ഷെഫീക്ക് M അരുൺ KS എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Post a Comment

0 Comments