Latest News
Loading...

കോട്ടയം ജില്ലയില്‍ 400 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍ 400 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 398 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 3790 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.55 ശതമാനമാണ്. 

രോഗം ബാധിച്ചവരില്‍ 183 പുരുഷന്‍മാരും 177 സ്ത്രീകളും 40 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

754 പേര്‍ രോഗമുക്തരായി. 8555 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 189366 പേര്‍ കോവിഡ് ബാധിതരായി. 183790 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 32018 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കുമരകം - 66

കോട്ടയം - 49

കൂട്ടിക്കൽ -25

കുറിച്ചി, വാഴൂർ - 17

കാഞ്ഞിരപ്പള്ളി - 16

മുണ്ടക്കയം - 15

ഉദയനാപുരം, ചങ്ങനാശേരി-13

തൃക്കൊടിത്താനം, പായിപ്പാട് - 11

ആർപ്പൂക്കര - 10

ഈരാറ്റുപേട്ട - 8

വൈക്കം - 7

വാഴപ്പള്ളി, ഏറ്റുമാനൂർ, എരുമേലി, കറുകച്ചാൽ - 6

എലിക്കുളം, രാമപുരം, അയർക്കുന്നം, പുതുപ്പള്ളി, അകലക്കുന്നം - 4

ചിറക്കടവ്, മറവന്തുരുത്ത്, തിടനാട്, മുത്തോലി, കോരുത്തോട്, അതിരമ്പുഴ, തലയാഴം, പാലാ, കടുത്തുരുത്തി
,പനച്ചിക്കാട്, കാണക്കാരി, പാറത്തോട്, മാടപ്പള്ളി, വെള്ളൂർ, കുറവിലങ്ങാട്, മണിമല - 3

പാമ്പാടി, തിരുവാർപ്പ്, മണർകാട്, പൂഞ്ഞാർ, വാകത്താനം, കരൂർ, വെച്ചൂർ, ചെമ്പ്, വിജയപുരം, കിടങ്ങൂർ, കൂരോപ്പട - 2

ഉഴവൂർ, വെളിയന്നൂർ, നെടുംകുന്നം, ടി.വി പുരം, കടനാട്, പള്ളിക്കത്തോട്, ഭരണങ്ങാനം, മൂന്നിലവ് - 1

Post a Comment

0 Comments