Latest News
Loading...

ദിവസം 30 ലിറ്റർ വില്പന ; കുപ്പിയ്ക്ക് 2000 രൂപ.

ലോക്ഡൗൺ വന്നതോടെ ബിവറേജ് ഔട്ട്ലെറ്റുകളും ബാറുകളും പൂട്ടുകയും തുടർന്ന് മദ്യത്തിന്റെ ലഭ്യത ഇല്ലാതായതോടെ ഇടക്കാലത്ത് ഏതാണ്ടു പൂർണമായും നിലച്ചിരുന്ന വാറ്റു ചാരായ ഉൽപാദനവും സജീവമായി. ചാരായം വാറ്റി ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്ന മൂവർ സംഘത്തെയാണ് കഴിഞ്ഞ ദിവസം ഇരാറ്റുപേട്ട പൊലീസ് പിടികൂടിയത്. 

ഇവരുടെ കൈയിൽ നിന്നു 15 ലിറ്റർ ചാരായവും, 80 ലീറ്റർ കോട കലക്കിയതും , 2 കാറുകളും ,3 മൊബൈലുകളും പിടിച്ചെടുത്തു. കളത്തുക്കാവ് സ്വദേശികളായ ദീപു ( 30), ശ്യം (27), തലപ്പലം സ്വദേശി മാത്യൂ (27) എന്നിവരെയാണു ഇരാറ്റുപേട്ട പൊലീസ് അറസ്റ്റു ചെയ്തത്.

     ഈരാറ്റുപേട്ട നഗരത്തിൽ വ്യാപകമായി ചാരായം വാറ്റി വിൽപ്പന നടത്തുന്ന സംഘങ്ങൾ വർദ്ധിച്ചു വരുന്നു എന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഇരാറ്റുപേട്ട ഇൻസ്പെക്ടർ എസ്‌.എം.പ്രദീപ് കുമാർ അന്വേഷണത്തിനു പ്രത്യേക സംഘം രൂപവൽക്കരിച്ചിരുന്നു.

              ഇതിനിടെയാണ് പനയ്ക്കപ്പാലം - പ്ലാസനാൽ റോഡിലൂടെ വാറ്റുചാരായവുമായി പ്രതികൾ കാറിൽ സഞ്ചരിക്കുന്നതായി പാല ഡിവൈഎസ്പി പ്രഭുല്ല ചന്ദ്രകുമാറിന് രഹസ്യ വിവ​രം ല​ഭി​ച്ചത്. തു​ട​ർ​ന്ന് ഈരാറ്റുപേട്ട പോലീസ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉടൻ തന്നെ പോലീസ്‌ ഉദ്യോഗസ്ഥർ പനയ്ക്ക പാലത്തും പരിസര പ്രദേശങ്ങളിലും നിലയുറപ്പിച്ചു. 2 മണിയോടെ സംഘങ്ങൾ കാറിൽ വരുന്നത് കണ്ട് പോലീസ് വളരെ സാഹസികമായി പ്രതിളെ കീഴടക്കുക യായിരുന്നു.

    തുടർന്ന് കളത്തു കടവിലുള്ള ദീപുവിന്റെ വീട്ടിൽ നടത്തിയ റെയിഡിൽ വീടിനുള്ളിൽ നിന്നും ചാരായ വാറ്റ് ക്രമീകരണങ്ങളും , കോടയും കണ്ടെത്തി. ദീപുവിന്റെ വീടിന്റെ കിടപ്പ് മുറിയിൽ ആണ് വാറ്റുപകരണങ്ങളും കോടയും സൂക്ഷിച്ചിരുന്നത്. ലോക് ഡൗണിനെ തുടർന്ന് ദീപു വീട്ടിൽ തന്നെ യൂട്യൂബ് നോക്കിയും മറ്റും ചാരായം വാറ്റുകയും ഏജന്റുമാരായ ശ്യാമും, മാത്യൂസും വഴി ചാരായം ലിറ്ററിന് 2000/- രൂപ നിരക്കിൽ വിൽപ്പന നടത്തി വരുകയുമായിരുന്നു. ഓരോ ദിവസവും 30 ലിറ്റർ ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്നതായി സംഘം പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. 

ആവശ്യക്കാർ കുടിയതാടെ വലിയ രീതിയിൽ ചാരയ വാറ്റ് തുടങ്ങാനിരിക്കെ ആണ് പ്രതികൾ പോലീസിന്റെ പിടിയിലായത് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.    

ഈരാറ്റുപേട്ട പോലീസ് സ്​റ്റേഷൻ സബ് ഇൻസ്പെക്ടറന്മാരായ വി.ബി.അനസ് , തോമസ് സേവ്യർ സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ ചന്ദ് , ജിനു, കബീർ, ഷെറിൻ മാത്യൂ സ്റ്റീഫൻ സിവിൽ പോലീസ് ഓഫീസർ സുജിത്ത്, ശിവദാസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു

Post a Comment

0 Comments