Latest News
Loading...

എം.പി ഫണ്ടിൽ നിന്നും അനുവദിച്ച 3 വെൻറിലേറ്ററുകൾ കോട്ടയം മെഡിക്കൽ കോളജിൽ സ്ഥാപിച്ചു


കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജിലേക്ക് തോമസ് ചാഴികാടൻ എം പി യുടെ പ്രാദേശിക ഫണ്ടിൽ നിന്നും അനുവദിച്ച 37 ലക്ഷം രൂപ ഉപയോഗിച്ച വാങ്ങിയ മൂന്നു വെൻറി ലേറ്ററുകൾ കോട്ടയം മെഡിക്കൽ കോളജിലെ തൊറാസിക് വാർഡിലെ കോവിഡ് ഐ.സി.യുവിൽ സ്ഥാപിച്ചു.

ഒന്നാം ഘട്ട കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ 2020 ഏപ്രിൽ മാസം കോട്ടയം മെഡിക്കൽ കോളജ്, പാല ജനറൽ ആശുപത്രി, ഉഴവൂർ കെ ആർ നാരായണൻ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നി ആതുരാലയങ്ങൾക്ക് എം.പി ഫണ്ടിൽ നിന്നും 87.50 ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രസ്തുത തുകയിൽ കോട്ടയം മെഡിക്കൽ കോളജിൽ ഓക്‌സിജൻ കോൺസൻട്രേറ്റർ സ്ഥാപിക്കുന്നതിനായി അനുവദിച്ച 37 ലക്ഷം രൂപ യഥാസമയം കോൺസൻട്രേറ്റർ ലഭ്യമാക്കുന്നതിന് വിതരണ ഏജൻസിക്ക്‌ കഴിയാതെ വന്നതിനെ തുടർന്ന്‌ ആ തുക മൂന്ന് വെൻറിലേറ്ററുകൾക്കായി വിനിയോഗിക്കുകയായിരുന്നു.

Post a Comment

0 Comments