Latest News
Loading...

ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ചിനും പത്തിനുമിടയില്‍ 26 ഇടത്ത്


ജൂണ്‍ എട്ട് മുതല്‍ 14 വരെയുള്ള ഒരാഴ്ചക്കാലത്തെ ശരാശരി ടെസ്റ്റ് നിരക്ക് പ്രകാരം ജില്ലയില്‍ ഒമ്പത് തദ്ദേശസ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് താഴെ. അഞ്ചിനും പത്തിനുമിടയില്‍ ടിപിആര്‍ ഉള്ളത് 26 തദ്ദേശ സ്ഥാപനങ്ങളിലാണ്.

10-20 വരെ ടിപിആര്‍ 37 തദ്ദേശസ്ഥാപനങ്ങളിലുണ്ട്. അഞ്ച് തദ്ദേശസ്ഥാപനങ്ങളിലെ ടിപിആര്‍ 20നും 30നും ഇടയിലാണ്. 30-ന് മുകളില്‍ ജില്ലയില്‍ ടിപിആര്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ജൂണ്‍ 16ന് സ്ഥിതി വിലയിരുത്തിയശേഷം ഏറ്റവും പുതിയ പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും 17 മുതല്‍ തദ്ദേശ സ്ഥാപന തലത്തില്‍ രോഗപ്രതിരോധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.