Latest News
Loading...

കാംപസ് ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി

ഈരാറ്റുപേട്ട- കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശിയ നേതാക്കളെ യു.പി. പോലിസ് അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിടച്ച് 250 ദിനങ്ങൾ ആയി. യു.പി. സർക്കാറിൻറ് ഭരണകൂട ഭീകരതയ്ക്കെതിരേ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റ ഭാഗമായി കാംപസ് ഫ്രണ്ട് സൗത്ത് ഏരിയ കമ്മിറ്റി നേത്യതത്തിൽ നടയ്ക്കൽ ഹുദാ ജംഗ്ഷനിൽ നടന്ന പ്രതിഷേധ സംഗമത്തിന് പ്രസിഡൻറ് അഫ്സൽനസീർ, സെക്രട്ടറി തൻസീർ, വൈസ് പ്രസിഡൻറ് സമീർ സലിം, ഖജാൻജി സമീർ, ജോ. സെക്രട്ടറി ലബീബ് എന്നിവർ നേത്യതം നൽകി. നോർത്ത് ഏരിയ കമ്മിറ്റി നേത്യതത്തിൽ ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നടന്ന പ്രകടനത്തിന് പ്രസിഡൻറ് ഷുഹൈബ് ഇസ്മായിൽ, സെക്രട്ടറി അൽത്താഫ് അബ്ദുള്ളാ നേത്യ തം നൽകി


Post a Comment

0 Comments