Latest News
Loading...

നിലയംപ്ലാക്കൽ തോടിനു കലുങ്ക് നിർമിക്കുന്നതിനു എസ് ടി ഫണ്ടിൽ നിന്നും 24 ലക്ഷം രൂപ അനുവദിച്ചു.

തലനാട് : തലനാട് പഞ്ചായത്തിലെ ആറാം വാർഡ് പേര്യംമലയിലെ അമ്പലം നിലയംപ്ലാക്കൽ റോഡിലെ നിലയംപ്ലാക്കൽ തോടിനു കലിങ്ക് നിർമിക്കുന്നതിനു എസ് ടി ഫണ്ടിൽ നിന്ന് 24 ലക്ഷം രൂപ ബഹു. തോമസ് ചാഴികാടൻ എം പി അനുവദിച്ചു. പ്രദേശത്തെത്തി സ്ഥലം സന്ദർശിക്കുകയും പ്രദേശവാസികളെ എം പി നേരിൽ കാണുകയും ചെയ്തു.

ഏറെ കാലമായി നാൽപതിനടുത്തു കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തു കുട്ടികൾ സ്കൂളിൽ പോകുന്നതും തൊട്ടടുത്തുള്ള ടൗണിലേക്കു ബന്ധിപ്പിക്കുന്നതുമായ ഏക റോഡ് ആണിത്. മഴക്കാലം ആയാൽ ശക്തമായ വെള്ളം ഒഴുക്കുള്ള പ്രദേശത്തുകൂടി യാത്ര ചെയ്യുവാനോ ടൗണുമായി ബന്ധപെടുവാനോ കുട്ടികൾക്കു സ്കൂളിൽ പോകുവാനോ സാധിക്കാത്ത സാഹചര്യമാണുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് പ്രദേശവാസികൾക്ക് ആശ്വാസമായി എം പി യുടെ ഇടപെടൽ. വളരെ വേഗത്തിൽ ഈ ആവശ്യത്തിനു പരിഹാരം ഉണ്ടാകുമെന്ന ഉറപ്പും ഒപ്പം സ്ഥലവാസികൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു കൊണ്ടുമാണ് എം പി മടങ്ങിയത്.

എം പി യോടൊപ്പം കേരള കോൺഗ്രസ്സ് എം തലനാട് മണ്ഡലം പ്രസിഡന്റ്‌ ശ്രീ സലിം യാക്കിരിയിൽ, സി പി എം തലനാട് ലോക്കൽ സെക്രട്ടറി ശ്രീ രാജേന്ദ്രപ്രസാദ്, യൂത്ത് ഫ്രണ്ട് എം തലനാട് മണ്ഡലം പ്രസിഡന്റ്‌ ശ്രീ ടോമിൻ നെല്ലുവേലിൽ, തലനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി രജനി സുധാകരൻ, വൈസ് പ്രസിഡന്റ്‌ ശ്രീമതി ഷോളി ഷാജി, പേര്യംമല വാർഡ് മെമ്പർ ശ്രീമതി വത്സമ്മ ഗോപിനാഥ്, ശ്രീ സണ്ണി വടക്കെമുളഞ്ജനാൽ, ശ്രീ ജോണി ആലാനി, ശ്രീ രാജേന്ദ്രൻ, തുടങ്ങിയവർ സന്ദർശിച്ചു.

Post a Comment

0 Comments