Latest News
Loading...

ടാലൻറ് ഹണ്ട് 2021 മത്സരം നടന്നു.


ഇരുമാപ്രമറ്റം: എം ഡി സി എം എസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെയും പിടിഎയുടെയും നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസമായി വീടും പരിസരവും പഠനവിഷയമാക്കി കേരളത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ വ്യത്യസ്തതയും പുതുമയും ഉള്ള ടാലൻ്റ് ഹണ്ട് എന്ന പരിശീലന പരിപാടിയുടെ ഭാഗമായി ക്വിസ്സ് മത്സരം നടന്നു.

കേരളത്തിലെ വിവിധ ജില്ലകളിലെ 30 ൽ പരം സ്കൂളുകളിൽ നിന്നും നൂറിലധികം കുട്ടികൾ പങ്കെടുത്ത പരിശീലന പരിപാടിയുടെ അവസാന റൗണ്ടിൽ നടത്തിയ മത്സര പരീക്ഷയിൽ വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു. 
എംഡി സി എം എസ് ഹൈസ്കൂൾ അദ്ധ്യാപകരും മറ്റ് സ്കൂളുകളിലെ അദ്ധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും വിവിധ മേഖലകളിൽ പ്രഗത്ഭരായവരും ക്ലാസ് നയിച്ചു. കൂടാതെ ലൈവ് സെഷൻ, ഗെയിമുകൾ, കലാപരിപാടികൾ എന്നിവയും നടത്തപ്പെട്ടു.

             തുടർന്ന് നടത്തിയ മത്സര പരീക്ഷയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും 
യു പി - ഹൈസ്കൂൾ തലങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വിജയിച്ചവർക്ക് ഉപഹാരങ്ങളും നൽകുമെന്നും തുടർന്നും പുതുമയാർന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രോഗ്രാം കോ-ഓർഡിനേറ്റർ സൂസൻ വി ജോർജ്ജ് അറിയിച്ചു.

*മത്സര വിജയികൾ*
യു പി തലം 
ഒന്നാം സ്ഥാനം: കരിസ്മ സുജി ,ഡി.പോൾ പബ്ളിക് സ്കൂൾ ,കുറവിലങ്ങാട്.

രണ്ടാം സ്ഥാനം: ജിൽറ്റി റോസ് ജസ്റ്റിൻ : സെൻ്റ്. അൽഫോൻസാ പബ്ലിക് സ്കൂൾ ,അരുവിത്തുറ

മൂന്നാം സ്ഥാനം : ആഷിഖ നാസർ ,എസ് എച്ച് ഇ എം എച്ച് എസ് എസ് മൂലമറ്റം.

മത്സര വിജയികൾ
ഹൈസ്കൂൾ തലം 
ഒന്നാം സ്ഥാനം: ആദിത്യ ബിജു, സെൻ്റ് മരിയ ജോർജറ്റീസ് ഹൈസ്കൂൾ, ചേന്നാട് 
രണ്ടാം സ്ഥാനം: അൻസാ ബിജു, ഹോളി ക്രോസ് എച്ച് എസ് എസ് തെള്ളകം.
മൂന്നാം സ്ഥാനം : ജീനാ മോൾ ടോമി, അൽഫോൻസാ എച്ച് എസ് എസ് വാകക്കാട്, 
നാലാം സ്ഥാനം :അലക്സ് ഡായിസ് ,ഗവ.റ്റി.എച്ച് എസ് എസ്, പൂമാല
അഞ്ചാം സ്ഥാനം : ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ ,മുട്ടം.

ടാലൻ്റ് ഹണ്ട് പരിശീലന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ഷോൺ ജോർജ്ജ് ഉദ്ഘാടകനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ ,സി എം എസ് സ്കൂൾ കോർപ്പറേറ്റ് മാനേജർ റവ. ലവ് സൺ ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിച്ചു.

Post a Comment

0 Comments