Latest News
Loading...

വ്യാപാരികളുടെ പ്രതിഷേധം 15 ന്

കടകൾ മാത്രംഅടച്ചുള്ള കോവിഡ് പ്രതിരോധം അവസാനിപ്പിക്കുക,  
എല്ലാ വിഭാഗം കടകളും തുറന്ന് പ്രവർത്തിക്കുവാൻ അനുവദിക്കുക, ഓൺലൈൻ വ്യാപാരം നിരോധിക്കുക, വ്യാപാരിക്ഷേമ പാക്കേജ്പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ജൂൺ 15ചൊവ്വാഴ്ച പാലായിലെ മുഴുവൻ കടകളും അടച്ച് സമ്പൂർണ്ണ വ്യാപാരി പണിമുടക്ക് നടത്തുവാനും, സർക്കാർ ഓഫീസുകൾക്കു മുമ്പിൽ ധർണ നടത്താനും പ്രസിഡൻറ് വക്കച്ചൻ മറ്റത്തിൽ Ex MP യുടെ അധ്യക്ഷതയിൽ കൂടിയ ഓൺലൈൻ യോഗം തീരുമാനിച്ചു.

 പാലായിലെ വ്യാപാരികൾ , അന്നേ ദിവസം പാലാ സിവിൽ സ്റേഷനു മുമ്പിലും യൂണിറ്റിലെ പ്രധാനകേന്ദ്രങ്ങളിലും രാവിലെ 11 മണി മുതൽ -12 മണി വരെ പ്രതിഷേധ ധർണ്ണാ സമരവും നടത്തും.  ജനറൽക്രട്ടറി വി.സി.ജോസഫ്, ട്രഷറർ ജോസ് ചെറുവള്ളി, പി ആർ ഒ ബൈജു കൊല്ലംപറമ്പിൽ, എ പി ജോസ്, അലക്സ്  മനയാനി, തോമസ് പീറ്റർ, ബേബിച്ചൻ പുരയിടം, അനൂപ് ജോർജ്, ജയേഷ് ജോർജ്, ആൻ്റണി കുറ്റിയാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments