Latest News
Loading...

സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 104 പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 99174  പേര് ചികിത്സയിലുണ്ട്. ശരാശരി ടിപിആർ 10% നു മുകളിൽ തന്നെയാണ്. ടിപിആർ കുറയുന്നതിൽ പ്രതീക്ഷിച്ച പുരോഗതി ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


മുഖ്യമന്ത്രിയുടെ വാക്കുകൾ....

ഇപ്പോൾ 99174 പേരാണ് ചികിത്സയിലുള്ളത്. ശരാശരി ടിപിആ‍ർ 10-ന് മുകളിൽ നിൽക്കുകയാണ്. 29.75 ശതമാനത്തിൽ നിന്നാണ് ടിപിആ‍ർ പതുക്കെ കുറഞ്ഞ് പത്തിലെത്തിയത്. എന്നാൽ അതു കുറയുന്നതിൽ പ്രതീക്ഷിച്ച പുരോ​ഗതി കാണുന്നില്ല. എല്ലാ കാലവും ലോക്ക് ഡൗൺ നടപ്പിലാക്കാനാവില്ല. അതിനാലാണ് നിയന്ത്രണങ്ങൾ കുറയ്ക്കുന്നത്. എന്നാൽ ടിപിആ‍ർ പത്തിൽ താഴാതെ നിൽക്കുന്നത് ​ഗൗരവമായ പ്രശ്നം തന്നെയാണ് കഴിഞ്ഞ ഒരാഴ്ചക്കെ കണക്കുകൾ സൂചിപ്പിക്കുന്നത് രോ​ഗികളുടെ എണ്ണം കാര്യമായി കുറയില്ലെന്നാണ്. എന്തായാലും ടിപിആ‍ർ പതുക്കെ കുറയും എന്നാണ് പ്രതീക്ഷ. ഒന്നാം തരം​ഗത്തിൽ രോ​ഗവ്യാപനത്തിൻ്റെ വേ​ഗം മികച്ച രീതിയിൽ നിയന്ത്രിക്കാൻ സാധിച്ചിരുന്നു. അതിനാൽ രോ​ഗബാധിതരാവാത്ത അനേകായിരം പേ‍ർ കേരളത്തിലുണ്ട്. ഐസിഎംആർ നടത്തിയ സെറം സർവേ പ്രകാരം 11 ശതമാനം പേർക്ക് മാത്രമാണ് ആദ്യതരം​ഗത്തിൽ രോ​ഗബാധയുണ്ടായത്. ദേശീയശരാശരി അന്ന് 21 ശതമാനമായിരുന്നു. അതിവ്യാപകശേഷിയുള്ള ഡെൽറ്റ തരം​ഗമാണ് രണ്ടാമത് വന്നത്. ആദ്യഘട്ടത്തിൽ രോ​ഗം പടർന്നു പിടിച്ചെങ്കിലും നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനാൽ നമ്മുടെ ആരോ​ഗ്യസംവിധാനങ്ങൾക്ക് തരം​ഗത്തെ പിടിച്ചു നിർത്താനായി....




Post a Comment

0 Comments