Latest News
Loading...

ജൂൺ 12 അഡ്വ.T.V എബ്രഹാത്തിൻ്റെ ഓർമദിനം.

പാലാ: നാലര പതിറ്റാണ്ടുകാലം പൊതുപ്രവർത്തന രംഗത്ത് മറക്കാനാകാത്ത വ്യക്തിമുന്ദ്ര പതിപ്പിച്ചയാളായിരുന്നു ടി വി അബ്രാഹം. മികച്ച സഹകാരി, പ്രാസംഗികൻ, സംഘാടകൻ, കർഷകൻ, എന്നിങ്ങനെ വിവിധ തലങ്ങളിൽ മികവ് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

 കൊഴുവനാല്‍ കൈപ്പന്‍പ്ലാക്കല്‍ പരേതനായ വര്‍ക്കിയുടെയും റോസമ്മയുടെയും നാലാമത്തെ പുത്രനായിരുന്നു അഡ്വ. റ്റി. വി. എബ്രഹാം. കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഉതാധികാര സമിതി അംഗം, റബ്ബര്‍ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, കുറവിലങ്ങാട് ഗൈക്കോ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റ്, കൊഴുവനാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, കൊഴുവനാല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിൻ്റെ വേര്‍പാട്.

 കോട്ടയം ജില്ലയുടെ പ്രഥമ ജില്ലാ കൗണ്‍സില്‍ പ്രസിഡന്‍റ്, ജില്ലാ കൗണ്‍സില്‍ പ്രസിഡന്‍റുകാരുടെ ചേംബറിന്‍റെ സംസ്ഥാന സെക്രട്ടറി, ജില്ലാ വികസന സമിതി അംഗം, കോട്ടയം ജില്ലാ മെഡിക്കല്‍ കോളേജ് ഉപദേശകസമിതി അംഗം, കെ എസ് ആർ ടി സി ഉപദേശക സമിതി അംഗം, കെ.റ്റി.ഡി.സി. ഡയറക്ടര്‍ ബോര്‍ഡ് അംഗം, അകലക്കുന്നം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, കൊഴുവനാല്‍ ഗ്രാമപായത്തംഗം, കേരള സര്‍വ്വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാന്‍, എന്നി വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് അദ്ദേഹം.
 മണലുങ്കല്‍ സെന്‍റ് അലോഷ്യസ് ഹൈസ്കൂള്‍, പാലാ സെന്‍റ് തോമസ് കോളേജ്, തിരുവനന്തപുരം ലോ അക്കാഡമി എന്നിവിടങ്ങളിലായിരുുന്നു അദ്ദേഹത്തിന്‍റെ വിദ്യാഭ്യാസം.

   കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവര്‍ത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തില്‍ നമ്മെ വിട്ടു കടുന്നുപോയ യശ:ശരീരനായ അഡ്വ. റ്റി.വി. എബ്രഹാമിന്‍റെ 8-ാം ചരമവാര്‍ഷിക ദിനാചാരണവും അദ്ദേഹത്തിന്‍റെ സ്മരണനിലനിറുത്തുന്നതിന് അഡ്വ. റ്റി.വി. എബ്രഹാം ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ജീവകാരുണ്യ ഫണ്ട് വിതരണവും പഠനോപകരണ വിതരണവും ജൂണ്‍ 12-ാം തീയതി ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് കൊഴുവനാൽ ഗേള്‍സ് ടൗണിൽ വെച്ച് തോമസ് ചാഴികാടൻ എം പി നിർവ്വഹിക്കും.

   കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ഈ പ്രാവശ്യത്തെ അനുസ്മരണം നടത്തപ്പെടുന്നതെന്ന് 
അഡ്വ. റ്റി.വി. എബ്രഹാം ഫൗേണ്ടേഷന്‍ 
സെക്രട്ടറി ഷിബു തെക്കേമറ്റം അറിയിച്ചു.



Post a Comment

0 Comments