Latest News
Loading...

വാഹനം നിർത്തിയിടൽ സമരം തലനാട് 12 പോയിന്റുകളിൽ നടന്നു


തലനാട് : പെട്രോൾ ഡീസൽ പാചകവാതക വിലവർധനവിനെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത വാഹനം നിർത്തിയിടൽ സമരം തലനാട് വിവിധ ഭാഗങ്ങളിലായി നടന്നു.തലനാട് ബാലവാടി ജംഗ്ഷൻ നിൽ എൽ ഡി എഫ് കൺവിനീർ പി എസ് ബാബു ഉദ്ഘാടനം ചെയ്തു. കേരളകോൺഗ്രസ്സ് എം തലനാട് മണ്ഡലം പ്രസിഡന്റ്‌ സലിം യാക്കിരിയിൽ അടുക്കത്തു നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

സി പി എം വാർഡ് മെമ്പർ ആശ റിജു വെള്ളാനിയിൽ സമരം ഉദ്ഘാടനം ചെയ്തു. മേസ്തിരിപാടി ജംഗ്ഷൻനിൽ വെച്ചു നടന്ന സമരം കേരള കോൺഗ്രസ്സ് എം കമ്മിറ്റി അംഗം ജോണി ആലാനി ഉദ്ഘാടനം ചെയ്തു.സി പി ഐ എം തലനാട് ലോക്കൽ കമ്മിറ്റി അംഗം പി എ മെയിതീൻ, സി പി ഐ എം ബ്രാഞ്ച് കമ്മിറ്റി അംഗം യൂസഫ് പി എ,വാർഡ് മെമ്പർ ഷമീല ഹനീഫ,വത്സമ്മ ഗോപിനാഥ്,സി പി എം എൽ സി മെമ്പർ റിജു ഐക്കരതെക്കെതിൽ, 

ഡി വൈ എഫ് ഐ തലനാട് മേഖല സെക്രട്ടറി ജെറി വർഗീസ്‌, യൂത്ത് ഫ്രണ്ട് എം തലനാട് മണ്ഡലം പ്രസിഡന്റ്‌ ടോമിൻ നെല്ലുവേലിൽ,ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി റഫീഖ് റഷീദ്, അമൽ പ്രെസന്നൻ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിലായി പ്രസംഗിച്ചു.

Post a Comment

0 Comments