Latest News
Loading...

പാഴ് വസ്തുക്കൾ ശേഖരിച്ച് 12 മൊബൈൽ ഫോൺ മേടിച്ചു നൽകി DYFI

പൂഞ്ഞാർ : ഡിവൈഎഫ്ഐ തണ്ണിപാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് 12 സ്മാർട്ട്ഫോൺ വിതരണം ചെയ്തു. പാഴ് വസ്തുക്കൾ ശേഖരിച്ചു വിറ്റ തുകയ്ക്കാണ് പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ നൽകിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ വിതരണോദ്ഘാടനം നിർവഹിച്ചു.

 സിപിഐഎം പുഞ്ഞാർ ഏരിയാ കമ്മിറ്റി അംഗം രമേഷ് ബി വെട്ടിമറ്റം, ലോക്കൽ സെക്രട്ടറി പി കെ ഷിബുകുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ ടി എസ് ബിനു, കെ പി മധുകുമാർ, പുഞ്ഞാർ ഗ്രാമപഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ആർ മോഹനൻ നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു അജി, രഞ്ജിത്ത് എം ആർ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സാം മാത്യു, പ്രസിഡണ്ട് അഖിലേഷ് ആർ നാഥ് എന്നിവർ പങ്കെടുത്തു. 

ആറാംം വാർഡ് മെമ്പർ വിഷ്ണു രാജ് വി ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സിപിഐഎം തണ്ണിപാറ ബ്രാഞ്ച് അംഗം ബി ഹരിക്കുട്ടൻ സ്വാഗതവും, ഡിവൈഎഫ്ഐ തണ്ണി പാറ യൂണിറ്റ് കമ്മിറ്റി സെക്രട്ടറി അർജുൻ ഹരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments