Latest News
Loading...

മണിയംകുന്ന് സ്കൂളിൽ ഡിജിറ്റൽ ക്ലാസ്സുകൾക്കായി അധ്യാപക ശാക്തീകരണ പരിപാടി ജൂൺ 12, 13 തീയതികളിൽ

മണിയംകുന്ന്: കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളെ തരണം ചെയ്ത് വിദ്യാഭ്യാസം ഏറ്റവും മികവുറ്റതാക്കി മാറ്റാൻ അധ്യാപകരെ പ്രാപ്തരാക്കുന്ന കർമപദ്ധതികളുമായി മണിയംകുന്ന് സെൻ്റ്.ജോസഫ് സ്കൂൾ. സ്കൂളിലെ മുഴുവൻ അധ്യാപകർക്കും 'സഹവിദ്യ' എന്ന പ്രോഗ്രാമിലൂടെ ഡിജിറ്റൽ ക്ലാസ്സുകൾ കാര്യക്ഷമമായും ക്രിയാത്മകമായും കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് നല്കുന്നത്. കൈറ്റ് മാസ്റ്റർ ട്രെയിനർ അഭയദേവ്. S, റിട്ട. HM റെജിമോൻ എന്നിവരുടെ നേതൃത്വത്തിൽ നയിക്കുന്ന ക്ലാസിലൂടെ മണിയംകുന്ന് സ്കൂളിലെ ഓൺലൈൻ വിദ്യാഭ്യാസം ഏറ്റവും മികച്ചതായി മാറുമെന്ന് ഹെഡ്മിസ്ട്രസ് സി.സൗമ്യ അറിയിച്ചു.

Post a Comment

0 Comments