Latest News
Loading...

നാളെ (ജൂണ്‍ 11) കൂടുതല്‍ സ്ഥാപനങ്ങള്‍ തുറക്കാം.


ജൂണ്‍ 12നും 13നും അധിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി നാളെ കൂടുതല്‍ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി. അനുവദനീയമായ സ്ഥാപനങ്ങളുടെ ലിസ്റ്റ്. 

തുണിക്കടകള്‍, സ്റ്റേഷനറി കടകള്‍, ജ്വല്ലറി, കണ്ണട, ഹിയറിംഗ് എയ്ഡ് വ്യാപാര സ്ഥാപനങ്ങള്‍, ചെരുപ്പുകടകള്‍, ബുക്ക് ഷോപ്പുകള്‍, മൊബൈല്‍ ഫോണ്‍ വില്പന സര്‍വ്വീസ് കേന്ദ്രങ്ങള്‍, മറ്റ് സര്‍വ്വീസ് സെന്ററുകള്‍, വാഹന ഷോറൂമുകള്‍ (അത്യാവശ്യ അറ്റകുറ്റ പണികള്‍ ക്ക് മാത്രം, വാഹന വില്പന അനുവദനീയമല്ല) എന്നിവയ്ക്ക് നാളെ മാത്രം  രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം. 


ലോക്ക്ഡൗണ്‍ കാലയളവില്‍ അനുവദനീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാ സൈറ്റ് എന്‍ ജിനീയേഴ്‌സ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയില്‍ കാര്‍ ഡോ അതാത് സ്ഥാപനങ്ങള്‍ നല്‍കിയ അനുമതി പത്രമോ ഉപയോഗിച്ച് ജോലി സ്ഥലത്തേയ്ക്കും വീട്ടിലേയ്ക്കും എല്ലാദിവസവും യാത്ര ചെയ്യാവുന്നതാണ്. വളം വില്പന കേന്ദ്രങ്ങള്‍ക്ക് എല്ലാ ദിവസവും രാവിലെ 7 മുതല്‍ 11 വരെ തുറക്കാം. 

ലോക്ക്ഡൗണ്‍ കാലയളവായ ജൂണ്‍ 12, 13 തീയതികളില്‍ അധികമായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളതാണ്. ജൂണ്‍ 12, 13 തീയതികളില്‍ നുവദനീയമായ പ്രവര്‍ത്തനങ്ങള്‍ താഴെ ചേര്‍ക്കുന്നു.

അടിയന്തര സര്‍വ്വീസില്‍പ്പെട്ട സ്ഥാപനങ്ങള്‍, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍

കേന്ദ്ര-സംസ്ഥാന സ്വയംഭരണ ഓഫീസുകള്‍ക്കും അവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും യാത്ര ചെയ്യാവുന്നതാണ്.

അടിയന്തര അവശ്യ സര്‍വ്വീസുകളില്‍പ്പെട്ടതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ വ്യവസായ സ്ഥാപനങ്ങളും കമ്പനികളും മറ്റ് സ്ഥാപനങ്ങളും സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.

3. ടെലികോം, ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ വാഹനങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. 

ഐ.ടി. സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തനം (functioning from office) അവശ്യം വേണ്ട ജീവനക്കാരെ മാത്രം നിയോഗിച്ച് നടത്തേണ്ടതാണ്. 

രോഗികള്‍ അവരുടെ സഹായികള്‍, വാക്‌സിനേഷന് പോകുന്നവര്‍ എന്നിവര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.

അവശ്യസാധനങ്ങള്‍ (പലചരക്ക്), പഴം പച്ചക്കറി കടകള്‍, പാല്‍ ഉല്പാദന വിതരണ കേന്ദ്രങ്ങള്‍, കള്ള് ഷാപ്പുകള്‍, മത്സ്യ മാംസ വിതരണ കേന്ദ്രങ്ങള്‍ എന്നിവ രാവിലെ 7 മുതല്‍ വൈകിട്ട് 7 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ടി വ്യാപര സ്ഥാപനങ്ങള്‍ കഴിവതും ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കേണ്ടതാണ്.

ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവ പാഴ്‌സല്‍ സര്‍വ്വീസിനായി മാത്രം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാവുന്നതാണ്.

ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍, പൊതുഗതാഗതം, ചരക്കു വാഹനങ്ങള്‍, എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടേയ്ക്കുള്ള സ്വകാര്യ പൊതു യാത്രാ വാഹനങ്ങള്‍ എന്നിവ മതിയായ യാത്രാ രേഖകളോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന്

ഉറപ്പു വരുത്തി അനുവദനീയമാണ്. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ട്. എന്ന് ഉറപ്പു വരുത്തി അനുവദനീയമാണ്.

മേല്‍ വിവരിച്ചിരിക്കുന്ന ദിവസങ്ങളും സമയക്രമങ്ങളും കൃത്യമായി പാലിക്കപ്പെടേണ്ടതും പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്‍ഡ്യന്‍ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകള്‍ പ്രകാരവും ദുരന്തനിവാരണ നിയമം 2005 പ്രകാരവും നിയമനടപടികള്‍ ജില്ലാ പോലീസ് മേധാവി, ഇന്‍സിഡന്റ് കമാണ്ടര്‍മാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ സ്വീകരിക്കേണ്ടതാണ്.

Post a Comment

0 Comments