Latest News
Loading...

വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുമൊരുമിച്ചു 100 വൃക്ഷത്തയ്യ്കൾ നട്ടു

ലോക പരിസ്ഥിതി ദിനമായ ഇന്ന് St.Joseph’s Institute Of Hotel Management and Catering Technology,palai- ലെ 2020 -2024 ബാച്ചിലെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുമൊരുമിച്ചു 100 വൃക്ഷത്തയ്യ്കൾ നട്ടുകൊണ്ട് 'എന്റ്റെ നന്മ എന്റ്റെ വൃക്ഷത്തയ്യിലൂടെ' എന്ന പരിപാടിയുടെ ഭാഗമായി മാറി.

വാഴക്കുളം സർക്കിൾ ഇൻസ്പെക്ടർ ശ്രീ.S. അജയകുമാർ ഉത്ഘാടനം നിർവഹിച്ച ഈ പരുപാടിയിൽ ഫാദർ.ജീവൻ കദളിക്കാട്ടിൽ(HST,Social studies St.Thomas HS.Thudanganadu ,സിസ്റ്റർ കൃപ സി.എം.സി (Headmistress SMUPS,Manippara,ശ്രീ .മാത്യു വർഗീസ്(HST,English,St.MarysHSS.Kaliyar,ശ്രീമതി.സുനിത മോഹൻ(HST,Malayalam GHSS.Pathinaramkandam ,യുവ എഴുത്തുകാരി വിനീത സി.വി, എന്നിവർ നടത്തിയ പ്രഭാഷണം കുട്ടികളിൽ പരിസ്ഥിതിയോടുള്ള ഉത്തരവാദിത്ത ബോധത്തെ കുറിച്ച് ചൂണ്ടികാണിക്കുന്നവയായിരുന്നു.

പി.കെ.എം.എം.HSS. എടരിക്കോട് സ്കൂളിലെ മലയാള അദ്ധ്യാപിക ശ്രീമതി.ഹാജിറ അവറുകൾ നയിച്ച വെബ്ബിനാർ സാമൂഹിക പ്രശംസ ഏറ്റുവാങ്ങി .ആകാശ് ലൈജു നയിച്ച 'വിദ്യാർത്ഥി സമൂഹത്തിന്റ്റെ ഉത്തരവാദ്യത്തം പ്രകൃതി സംരക്ഷണത്തിൽ' എന്ന ചർച്ചയിൽ വിദ്യാർത്ഥികളായ ബിറ്റോ എബ്രഹാം,അലൻ സജി,അലൻ പി .സജി,അമൽ സണ്ണി,അലൻ മാത്യു ജോൺ,അലക്സ് ജോൺ,അശ്വിൻ ഷാജി കുര്യൻ,അലൻ റോബി പങ്കെടുക്കുകയും,അവർ രേഖപ്പെടുത്തിയ അഭിപ്രായത്തിൽ അടുത്ത വർഷം 100 ൽ നിന്നും 1000 മരം നടുക എന്ന തീരുമാനത്തിലേക്ക് മാറി .സിറിൽ ജോസഫ് പരിപാടിയുടെ കോർഡിനേറ്റർ ആയ റ്റിൽവിൻ സാറിനും,കോളേജ് മാനേജ്മെൻറ്റിനോടുമുള്ള കൃതജ്ഞത രേഖപ്പെടുത്തി

Post a Comment

0 Comments