Latest News
Loading...

ഇന്ധന വില വർധന. പ്രധാനമന്ത്രിക്ക് 100 കത്തയച്ച് DYFI

 പെട്രോൾ വില വിലവർദ്ധനവിൽ പ്രതിഷേധിച്ച് DYFI പൂഞ്ഞാർ സൗത്ത് ടൗൺ യൂണിറ്റ് കമ്മിറ്റി ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് 100 കത്തയച്ച് പ്രതിഷേധം നടത്തി. വ്യത്യസ്തമായ ഈ പ്രതിഷേധ സമരം ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് മിഥുൻ ബാബു ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി സിജു തെക്കേടത്ത് , ബ്രാഞ്ച് സെക്രട്ടറി പ്രമോദ് പി ജി. ഡിവൈഎഫ്ഐ മേഖല ട്രഷറർ സതീഷ് കെ പി ,സിപിഎം ഏരിയ കമ്മിറ്റി അംഗം സ്നേഹധനൻ ,ടൗൺ യൂണിറ്റ് സെക്രട്ടറി ജിതിൻ ശശി എന്നിവർ പങ്കാളികളായി.

സാധാരണക്കാരന് വേണ്ടി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള വ്യത്യസ്തമായ സമരമുറകളുമായി DYFI മുന്നോട്ടു വരുമെന്ന് പൂഞ്ഞാർ തെക്കേക്കര ടൗൺ യൂണിറ്റ് പ്രസിഡൻറ് അഡ്വ: ഈശ്വർ രാജ് പറഞ്ഞു.പ്രധാന മന്ത്രിക്കുള്ള ആദ്യ കത്ത് കമ്മിറ്റി അംഗം അമൽ മോഹൻ തപാൽ പെട്ടിയിൽ നിക്ഷേപിച്ചു


Post a Comment

0 Comments