Latest News
Loading...

ഈരാറ്റുപേട്ടയിലെ പൊതുഇടങ്ങൾ യൂത്ത് കോൺഗ്രസ്‌ അണുവിമുക്തമാക്കി.

ഈരാറ്റുപേട്ട: കോവിഡ് വ്യാപനം അതിരൂക്ഷമായ ഈരാറ്റുപേട്ടയിലെ പൊതുഇടങ്ങൾ യൂത്ത് കോൺഗ്രസ്‌ ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി അണുവിമുക്തമാക്കി. കോവിഡ് പ്രതിരോധ പ്രവത്തനങ്ങളുടെ ഭാഗമായി നടത്തി വരുന്ന യൂത്ത് കെയർ പരിപാടിയുടെ ഭാഗമായിട്ടാണ് ഈരാറ്റുപേട്ടയിലെ വിവിധ ഇടങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള ചുമതല യൂത്ത് കോൺഗ്രസ്‌ ഏറ്റെടുത്തത്. 

ഇതിന്റെ ഭാഗമായി ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രം അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഡോ: സഹല ഫിർദൗസ് ഫ്ലാഗ് ഓഫ് ചെയ്തു. മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ മുഹമ്മദ്‌ ഇല്യാസ്,കൗൺസിലർമാരായ അൻസർ പുള്ളോലിൽ, ഫസിൽ റഷീദ്, തുടങ്ങിയവർ ഷിയാസ് മുഹമ്മദ് ,നിസാമുദ്ധീൻ എം കെ,നിയാസ് വടയാർ ഹുസ്സൈൻ ബഷീർ,മുഹമ്മദ് ഷാഫി,അഭിരാം ബാബുഹക്കീം പുതുപറമ്പിൽ,ആഷിക് ലത്തീഫ്,റിഫാൻ മനാഫ്,അഫീസ് ഖാൻ,ബിലാൽ,നൂറുൽ അബ്‌റാർ, നെസർ,അബൂ സുഫിയാൻ,ഫായിസ് ഖാൻ, സിറാജ് ഖാൻ, ഷാഹിദ് കെ പി ,നെസ്‌മൽ നവാസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments