Latest News
Loading...

യൂത്ത് കെയർ സുരക്ഷയിൽ തലപ്പലം

യൂത്ത് കോൺഗ്രസ്സ് തലപ്പലം മണ്ഡലം കമ്മിറ്റിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ് ഇന്ന് പ്ലാശ്നാൽ സെന്റ് മേരീസ് ചർച്ച്, നരിയങ്ങാനം ഹെൽത്ത്‌ സെന്റർ, പഞ്ചായത്തിന്റെ പരിധിയിലുള്ള വിവിധ കണ്ടൈൻമെന്റ് സോണുകളും പരിസര പ്രദേശങ്ങളും അണുനശീകരണം നടത്തി. 

രണ്ടാംഘട്ട ലോക്ഡൗൺ ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സേവനപാതയിൽ തലപ്പലത്ത് സജീവമാണ്. നിലവിലെ സാഹചര്യ പ്രകാരം ലോക്ഡൗൺ നീട്ടിയാലും തലപ്പലം പഞ്ചായത്തിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനുള്ള കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

 സ്വന്തം നാടിന് വേണ്ടി പ്രവർത്തിക്കാൻ സാധിക്കുന്നത് അഭിമാനമാണെന്നും യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ നൗഫൽ അറിയിച്ചു. പഞ്ചായത്ത് മെമ്പർ ആനന്ദ് വെള്ളൂക്കുന്നേൽ, നൗഫൽ സി.എച്ച്, യൂത്ത് കെയർ മണ്ഡലം വോളന്റീയർ ജിതിൻ കളത്തുക്കടവ്, അജയ്‌കൃഷ്ണൻ തലപ്പലം, രഞ്ജിത് ഇളപ്പുങ്കൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments