Latest News
Loading...

യൂത്ത് ഫ്രണ്ട് എം തിടനാട് മണ്ഡലം കമ്മിറ്റി ടാസ്ക് ഫോഴ്സ് "സ്നേഹ സ്പർശം" ആരംഭിച്ചു

യൂത്ത് ഫ്രണ്ട് എം തിടനാട് മണ്ഡലം കമ്മിറ്റി ടാസ്ക് ഫോഴ്സ് "സ്നേഹ സ്പർശം "ആരംഭിച്ചു. ഫോഴ്സ് ന്റെ ഉദ്ഘാടനവും വണ്ടികളുടെ ഫ്ലാഗ്ഗ് ഓഫ്‌ കർമവും നിയുക്ത പൂഞ്ഞാർ mla സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.

 കോവിഡ് പ്രതിരോധ പ്രവർത്തന പരിപാടികളിൽ തിടനാട് യൂത്ത് ഫ്രണ്ട് എം വളരെ മികച്ച പ്രകടനം ആണ് കാഴ്ച വയ്ക്കുന്നതെന്നു  mla അഭിപ്രായപെട്ടു. ചടങ്ങിൽ, പാർട്ടി മണ്ഡലം പ്രസിഡന്റ്‌ ഉം ബ്ലോക്ക്‌ മെമ്പറും ആയ ഔസപ്പച്ചൻ വെളുക്കുന്നേൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി ജോർജ് വെള്ളുകുന്നേൽ യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡണ്ടും ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനുമായ ഷെറിൻ പെരുമാങ്കുന്നേൽ, ജനറൽ സെക്രട്ടറി ദേവസ്യാച്ചൻ പുളിക്കൽ,

 വൈസ് പ്രസിഡന്റ്‌ അജോ ഒട്ടലാങ്കൽ, ksc എം സംസ്ഥാന പ്രസിഡന്റ്‌ അബേഷ് അലോഷ്യസ്, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം സെക്രട്ടറി ശരത് കോലോത്ത് കോർഡിനേറ്റർമാരായ രതീഷ് മുത്തുപ്ലക്കൽ, ബിജു എസ് കരിമ്പനോലി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments