Latest News
Loading...

ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയത് യൂത്ത് കോൺഗ്രസ്

കോവിഡിലും ലോക്ഡൗണിലും കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി യൂത്ത് കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി... തിടനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലായി അർഹരായവരെ കണ്ടെത്തി ഭക്ഷ്യക്കിറ്റുകൾ , മരുന്നുകൾ എന്നിവ വീടുകളിൽ എത്തിച്ച് വിതരണം ചെയ്തു.. 

യൂത്ത്് കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡൻ്റ് അനുരൂപ് ,മണ്ഡലം ഭാരവാഹികളായ ജിബി തുണ്ടിയിൽ, സോണി മുക്കുങ്കൽ, റ്റോണി മുക്കുങ്കൽ എന്നിവർ നേതൃത്തം നൽകി .. സഹായം നൽകിയ സൻമനസ്സുകൾക്ക് നന്ദി പറയുന്നതായും ഏകദേശം മുപ്പത്തഞ്ചോളം ഭക്ഷ്യക്കിറ്റുകൾ ഇതു വരെ വിതരണം ചെയ്തതെന്നും യൂത്ത് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു...

 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ആശംസകളും സഹായ വാഗ്ദാനങ്ങളുമായി കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡൻ്റ് സുരേഷ് കാലായിൽ,ഭാരവാഹികളായ ജോൺ ബോസ്കോ കാക്കനാട്ട് ,ബെന്നി തെക്കേക്കര, ജയിംസ് ഉരുളേൽ എന്നിവർ എത്തിച്ചേർന്നു...

Post a Comment

0 Comments