Latest News
Loading...

കപ്പവണ്ടിയുമായി യൂത്ത്‌ കോൺഗ്രസ്സ്

തീക്കോയി. പാറത്തോട് എക്സൽ ഗ്രാനൈറ്റ് ഉടമയുടെ കൃഷി ഇടത്തിൽ നിന്നും പാവങ്ങൾക്കായി നൽകിയ കപ്പ യൂത്ത് കോൺഗ്രസ്സ് യൂത്ത് കെയർ വോളണ്ടിയേഴ്‌സ് കൃഷിയിടത്തിൽ നിന്നും പറിച്ച് പാവപ്പെട്ട കുടുംബങ്ങളിൽ വിതരണം ചെയ്തു. മൂന്നു കിലോ കിറ്റുകളിലാക്കി പഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിലായി 265 വീടുകളിൽ വിതരണം ചെയ്തു. 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. KC ജെയിംസ് കപ്പവണ്ടി ഫ്ളാഗ്ഓഫ് ചെയ്തു. കോറോണക്കാലത്ത് തീക്കോയി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ചെയ്യുന്ന സേവനപ്രവർത്തനങ്ങൾ മാതൃകാപരവും വിലമതിക്കാനാവാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ വലിയപിന്തുണയാണ് യൂത്ത് ടീമിന് ലഭിക്കുന്നത്. 

മണ്ഡലം പ്രസിഡന്റ് ടോം ജോണി,റിജോ കാഞ്ഞമല, വിമൽ വഴിക്കടവ്, ഇജാസ് നിസ്സാർ, സിറിൾ താഴത്തുപറമ്പിൽ സജി പി. എസ്, റസ്സൽ നാസ്സർ, എബിൻ രാജേഷ്, ജിത്തു ടോം, അരുൺ നെല്ലുവേലിൽ, ജോയൽ കുന്നക്കാട്ട്, ,ജെബിൻ മേക്കാട്ട് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments