Latest News
Loading...

യൂത്ത് കോൺഗ്രസ്‌ പൾസ് ഓക്സി മീറ്റർ കൈമാറി.

പൂഞ്ഞാർ: രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ പൂഞ്ഞാർ മണ്ഡലം കമ്മറ്റി പൾസ് ഓക്സി മീറ്റർ പൂഞ്ഞാർ മെഡിക്കൽ ഓഫീസർ ഡോ:ശബരീനാഥ് സി ദാമോദരന് കൈമാറി. കൊറോണ വ്യാപനത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്നവർക്ക് സേവനങ്ങൾ നൽകുന്നതിനായി യൂത്ത് കോൺഗ്രസ്‌ നടത്തി വരുന്ന യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായിട്ടാണ് മനുഷ്യ ശരീരത്തിലെ ഓക്സിജൻ നില അളക്കുന്ന ഉപകരണമായ പൾസ് ഓക്സി മീറ്റർ നൽകിയത്. 

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോബിൻ റോയി, തോമസ് പുളിക്കൻ, ശ്രീഹരി മാടവന, സനീഷ് സോമൻ, ജോയി കൊണ്ടൂപറമ്പിൽ, ജയകൃഷ്ണൻ സതീശൻ,ആശിഷ് പുളിക്കൻ, കെവിൻ കിഴക്കേതോട്ടം, ബിമിൽ കിഴക്കേതോട്ടം, ഡബെറ്റോ ചക്കാലക്കൽ,ആകാശ്, എബി എന്നിവരാണ് യൂത്ത് കെയർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Post a Comment

0 Comments