Latest News
Loading...

തലപ്പലത്ത് തരംഗമായ് യൂത്ത് കെയർ

യൂത്ത്കെയർ തലപ്പലം മണ്ഡലം കമ്മിറ്റിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു. പഞ്ചായത്തിന്റെ പരിധിയിലുള്ള വിവിധ കൗണ്ടൈൻമെന്റ് സോണുകൾ , ടൗണുകൾ , പ്ലാശ്നാൽ ഹോളി ഫാമിലി ആശുപത്രിയും പരിസര പ്രദേശങ്ങളും , പഞ്ചായത്ത് ഓഫീസ്, ബാങ്കുകൾ തുടങ്ങി നിരവധി വ്യാപാരസ്ഥാപനങ്ങളിലും അണുനശീകരണം നടത്തി.
യൂത്ത് കെയർ വോളിന്റീയർ ജിതിൻ കളത്തുക്കടവ്, ടോണി, അജയ്‌കൃഷ്ണൻ തലപ്പലം എന്നിവരുടെ നേതൃത്വത്തിലുള്ള ടീം മണ്ഡലത്തിലെ സജീവ സന്നദ്ധ പ്രവർത്തകരാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ഭക്ഷ്യ കിറ്റുകളും മരുന്നുകളുമായ് സാന്ത്വനമാകുയാണ് യൂത്ത് കോൺഗ്രസ്സ്. 

തലപ്പലം പഞ്ചായത്ത്‌ പ്രസിഡന്റ് അനുപമ വിശ്വനാഥിന്റെ നേതൃത്വവും കൃത്യമായ ഇടപെടലുകളുമാണ് യൂത്ത് കെയറിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനം. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് അഡ്വ സജി ജോസഫ്, മണ്ഡലം സെക്രട്ടറി റോജിൻ തോമസ്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് നൗഫൽ തുടങ്ങിയവർ യൂത്ത്കെയറിന്റെ സേവനങ്ങൾക്ക് പിന്തുണ നൽകി.

Post a Comment

0 Comments