Latest News
Loading...

രാജ്യത്ത് മഞ്ഞ ഫംഗസ്സ് സ്ഥിരീകരിച്ചു

രാജ്യത്ത് മഞ്ഞ ഫംഗസ്സ് സ്ഥിരീകരിച്ചു ; കറുപ്പ്, വെള്ള ഫംഗസുകളേക്കാള്‍ അപകടകാരിയെന്ന് വിദഗ്ധര്‍; അതീവ ജാഗ്രത

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് മഞ്ഞ ഫംഗസ് സ്ഥിരീകരിച്ചത്. കറുത്ത ഫംഗസിനേക്കാളും വെളുത്ത ഫംഗസിനേക്കാളും മഞ്ഞ ഫംഗസ് അപകടകരമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

കോവിഡ് 19നെതിരെ രാജ്യം പോരാടിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിതീകരിക്കുന്നത്. അതിന്റെ തീവ്രതയും മറ്റും ആരോഗ്യപ്രവര്‍ത്തകര്‍ മനസ്സിലാക്കി പ്രതിവിധികള്‍ തുടരുന്നതിനിടയിലാണ് അതിനേക്കാള്‍ മാരകമായ വൈറ്റ് ഫംഗസ് ബാധയും രാജ്യത്ത് സ്ഥിതീകരിക്കുന്നത്.

രണ്ടു ഫംഗസുകളെക്കാളും മാരകമായ മഞ്ഞ ഫംഗസ് ബാധയും സ്ഥിതീകരിച്ചതോടെ രാജ്യത്തിന്റെ ആരോഗ്യരംഗത്ത് ആശങ്കകള്‍ ഉയരുകയാണ്. ഗുരുതരമായ സന്ദര്‍ഭങ്ങളില്‍, മഞ്ഞ ഫംഗസ് പഴുപ്പ് ചോര്‍ന്നൊലിക്കുന്നതിനും മുറിവുകള്‍ ഉണങ്ങാതെ അതീവ ഗുരുതമായ വൃണത്തിലേക്ക് വഴിമാറുക, നെക്രോസിസ് മൂലം കണ്ണുകള്‍ മുങ്ങിപ്പോകല്‍ എന്നിവയ്ക്കും കാരണമാകും.അതിനാല്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാലുടന്‍ നിങ്ങള്‍ വൈദ്യചികിത്സ തേടേണ്ടത് പ്രധാനമാണ്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് മഞ്ഞ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കറുത്ത ഫംഗസിനേക്കാളും വെളുത്ത ഫംഗസിനേക്കാളും മഞ്ഞ ഫംഗസ് അപകടകരമാണ്.അലസത, വിശപ്പില്ലായ്മ, ഭാരം കുറയല്‍ എന്നിവയാണ് മഞ്ഞ ഫംഗസിന്റെ ലക്ഷണങ്ങള്‍.ശരീരവൃത്തിയും പരിസര ശുചിത്വവും പാലിക്കുക എന്നത് തന്നെയാണ് രോഗങ്ങളെ ചെറുക്കാന്‍ ആദ്യം ചെയ്യേണ്ടത്. ജാഗ്രത തുടരുക.

Post a Comment

0 Comments