Latest News
Loading...

കോവിഡ് സഹായഹസ്തവുമായി വാട്ട്സ്ആപ്പ് കൂട്ടായമ

കോവിഡ് രണ്ടാം തരംഗത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി മൂന്നാംതോട് 14-ാം വാർഡ് വാട്ട്സ് ആപ്പ് കൂട്ടായ്മ.
. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർക്കും മറ്റു ആവശ്യക്കാർക്കും വീടുകളിൽ മരുന്ന്, ഭക്ഷ്യക്കിറ്റ്, പുസ്തകങ്ങൾ, തുടങ്ങിയവ എത്തിച്ചു നൽകി വരുന്നു. ബ്ലഡിലെ ഓക്സിജന്റെ അളവ് ചെക്ക് ചെയ്യാൻ പൾസ് ഓക്സി മീറ്ററ്റും കോവിഡ് വാക്സിൻ രജിസ്ട്രേഷനും നടത്തി കൊടുക്കുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗം ആൾക്കാരേയും ഉൾപ്പെടുത്തി നടത്തുന്ന ഈ സേവന പ്രവർത്തനങ്ങൾ തികച്ചും അഭിനന്ദനീയം എന്നാണ് നാട്ടുകാരുടെ അഭിപ്രായം. റോയി തുരുത്തിയിൽ , ഓമന ശശി, സന്തോഷ് നടമാടത്ത്, ഉഷ രാജൻ, ജയ്മോൻ മംഗലത്ത്, ഷിബു വെള്ളാത്തോട്ടം, വിക്ടർ മണിയാക്കുപാറ, സനീഷ് കൊച്ചു പറമ്പിൽ തുടങ്ങിയവരുടെ നേത്യത്വത്തിലാണ് ഹെൽപ് ഡെസ്ക്കിന്റെ പ്രവർത്തനം .

Post a Comment

0 Comments