Latest News
Loading...

രാജ്യത്ത് വിഡിയോ, വോയ്സ് കോളുകൾ വിലക്കിയേക്കും!?


പുതിയ ഐടി നിയമങ്ങൾ നടപ്പിലാക്കുന്നതിനോടൊപ്പം തന്നെ രാജ്യത്ത് അനിയന്ത്രിതമായി പ്രവർത്തിക്കുന്ന വിഡിയോ കോൾ ആപ്പുകൾ വിലക്കിയേക്കുമെന്ന് റിപ്പോർട്ട്.

ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്. സ്കൈപ്പ്, ഫെയ്സ്ബുക് മെസഞ്ചർ, വാട്സാപ് പോലുള്ള കോളിങ് ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാൻ സർക്കാർ നീക്കം നടത്തുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

വാട്സാപ്, ഫെയ്‌സ്ബുക് മെസഞ്ചർ, സ്കൈപ്പ് തുടങ്ങിയ വിഡിയോ കോളിങ് ആപ്ലിക്കേഷനുകളെ പരിധിയിൽ കൊണ്ടുവരാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ദേശീയ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി സ്വീകരിക്കുന്നതെന്നും ആപ്പുകൾക്ക് ലൈസൻസിങ് സംവിധാനം തയാറാക്കുന്നതിനുമുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഡോട്ട് അഭിപ്രായം തേടിയതായും ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

Post a Comment

0 Comments