Latest News
Loading...

പെരിങ്ങുളം വെള്ളാപ്പാറ റോഡ് തകർന്ന് ഗതാഗയോഗ്യമല്ലാതായി

പൂഞ്ഞാർ: നിരവധി കുടുംബങ്ങളുടെ ആശ്രയമായ പെരിങ്ങുളം വെള്ളാപ്പാറ റോഡ് തകർന്ന് ഗതാഗയോഗ്യമല്ലാതായി. ദിവസേന നിരവധി വാഹനങ്ങൾ കടന്നു പൊയ്ക്കോണ്ടിരുന്ന ഈ റോഡിലൂടെ ഇപ്പോൾ ഓട്ടോറിക്ഷകൾ ഓട്ടം വരാൻ പോലും മടിക്കുകയാണ്. 

പൂഞ്ഞാർ പോളിടെക്‌നിക് കോളേജ്, എൻജിനീയറിങ് കോളേജ്, പയ്യാനിത്തോട്ടം സ്‌കൂൾ എന്നീ സ്ഥാപനങ്ങളിലേയ്ക്കുള്ള റോഡ് കൂടിയാണിത്. റോഡിന്റെ പല ഭാഗത്തും കാൽനടയാത്ര പോലും ദുഷ്‌കരമാണ്. 
റോഡിൽ ടാറിങ് ഇളകിമാറി മണ്ണും കല്ലും തെളിഞ്ഞ നിലയിലാണ്. 

ഒന്നര കിലോമീറ്റർ ഉള്ള റോഡിന്റെ എല്ലാഭാഗത്തും മിറ്റൽ ഇളകിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനക്കാർക്ക് അപകടസാധ്യതയുമുണ്ട്. ഓടയില്ലാത്തതിനാൽ മഴചെയ്യുമ്പോൾ വെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നതാണ് റോഡ് ഇത്രയും തകരാൻ കാരണമായി നാട്ടുകാർ പറയുന്നത്. 

ഈ കാലവർഷത്തിലെ മഴവെള്ളപ്പാച്ചിൽ കൂടി കഴിയുമ്പോൾ റോഡിലെ മിറ്റൽ കൂടി നഷ്ടപ്പെടുമെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ ദുരവസ്ഥയ്‌ക്കെതിരെ കേരള ക്ഷേത്ര സംരക്ഷണ സമിതി പെരിങ്ങുളം ശാഖാ കമ്മറ്റിയും രംഗത്തെത്തി. റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്ന് ശാഖാ പ്രസിഡന്റ് പി.എൻ. തങ്കച്ചൻ, സെക്രട്ടറി പി.കെ. അനീഷ് എന്നിവർ ആവശ്യപ്പെട്ടു.

Post a Comment

0 Comments