Latest News
Loading...

ഡിവൈഎഫ്ഐ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

തീക്കോയി: ഡിവൈഎഫ്ഐ തീക്കോയ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. തീക്കോയി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിന് വേണ്ടി അഞ്ഞൂറ് കിറ്റ്കളാണ് ആദ്യ ഘട്ടത്തിൽ തയ്യാറാക്കിയിരിക്കുന്നത്.കിറ്റ് വിതരണം സിപിഐഎം കോട്ടയം ജില്ല കമ്മിറ്റി അംഗം ജോയ് ജോർജ് ഉൽഘാടനം ചെയ്തു.
ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് സെക്രട്ടറി പിബി ഫൈസൽ , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ.ആർ അമീർ ഖാൻ,സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശശി,വിനോദ് തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.മേഖല സെക്രട്ടറി സജിത്ത് സോമൻ സ്വാഗതം ആശംസിച്ചു,മേഖല പ്രസിഡൻ്റ് റോണി സന്തോഷ് അധ്യക്ഷത വഹിച്ചു.
ഏത് ആവശ്യങ്ങൾക്കും ബന്ധപ്പെടാം : 9778261802,98462 97232,
9744022542,8848659311

Post a Comment

0 Comments