Latest News
Loading...

ഭക്ഷ്യ കിറ്റ് വിതരണം നടത്തി യു.എ.ഇ ഈരാറ്റുപേട്ട പ്രവാസി കൂട്ടായ്മ


യു.എ.ഇ ഈരാറ്റുപേട്ട പ്രവാസി കൂട്ടായ്മ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും ഭക്ഷ്യ കിറ്റ് വിതരണം നടത്തി . ഈരാറ്റുപേട്ട യു.എ.ഇ പ്രവാസി കൂട്ടായ്മയ്ക്ക് വേണ്ടി മുഹമ്മദ് പി.എസ് ,യാസീൻ ഖാൻ ,നെസർ റഷീദ് ,നാസിം മേത്തർ, മസൂദ് വട്ടക്കയം ,മുഹമ്മദ് ഹുസൈൻ ,നിയാസ് ഖാൻ ,നിഷാദ് വട്ടക്കയം ,മുജീബ് റഹ്മാൻ ,അൻസാരി കണ്ടത്തിൽ ,അൻസാരി കാരയ്ക്കാട് ,ജാസിം കല്ലോലിൽ, മാഹിൻ ,അൻസൽ എം.എ ,ഷിബിലി ,അൻസർ മoത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ 
ഈരാറ്റുപേട്ടയ്ക്ക് നൽകിയ ഭക്ഷ്യ കിറ്റുകൾ യു.എ.ഇ ഈരാറ്റുപേട്ട കൂട്ടായ്മയുടെ അംഗമായ അൻസാരിയിൽ നിന്നും നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ ഏറ്റുവാങ്ങി .

ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അൻസാർ പുള്ളോലിൽ , സുനിത ഇസ്മായിൽ ,ഡോ. സഹ്ല ഫിർദൗസ്, കൗൺസിലർമാരായ നാസർ വെള്ളൂപ്പറമ്പിൽ ,എസ്.കെ നൗഫൽ ,അൻസൽ ന പരീക്കുട്ടി ,സുനിൽ കുമാർ ഫസൽ റഷീദ് ,അനസ് പാറയിൽ ,സിയാദ്, വ്യാപാരി വ്യവസായി യൂണിറ്റ് ജനറൽ സെക്രട്ടറി റൗഫ് മേത്തർ നേതാക്കളായ അഫ്സാർ മുരിക്കോലി, സാദിഖ് , ഹസീബ് , തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments